ടൊറൻ്റോ : ക്രിസ്തുവിന്‍റെ അന്ത്യ അത്താഴത്തിന്‍റെ ഓർമ പുതുക്കി ടൊറൻ്റോ സെൻ്റ് അൽഫോൻസാ കത്തിഡ്രലിൽ പെസഹ ആചരിച്ചു. കാൽകഴുകൽ ശുശ്രൂഷയ്ക്ക് വികാരി ഫാ. അഗസ്റ്റിൻ കല്ലുങ്കത്തറ മുഖ്യകാർമ്മികത്വം വഹിച്ചു. ചടങ്ങിൽ മൂവാറ്റുപുഴ മുൻ എംഎൽഎ ജോസഫ് വാഴക്കനും പങ്കെടുത്തു.

യേശു 12 ശിഷ്യന്മാരുടെ കാൽ കഴുകി അവർക്കൊപ്പം അത്താഴം കഴിച്ചതിന്‍റെയും കുർബാന അർപ്പിച്ചതിന്‍റെയും ഓര്‍മദിനമാണ് പെസഹായായി ആചരിക്കുന്നത്.