മനാമ: ഹൂതി വിമതർക്കെതിരെ കര ആക്രമണത്തെക്കുറിച്ച് അമേരിക്കയുമായി ചർച്ച നടത്തിയെന്ന മാധ്യമ റിപ്പോർട്ടുകൾ നിഷേധിച്ച് യുഎഇയും സൗദിയും. യമനിൽ വെച്ച് ചർച്ച നടത്തിയെന്നായിരുന്നു റിപ്പോർട്ട്. റിപ്പോർട്ടുകൾ തെറ്റാണെന്ന് സൗദി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. റിപ്പോർട്ട് അടിസ്ഥാനരഹിതമാണെന്ന് യുഎഇ രാഷ്ട്രീയകാര്യ സഹമന്ത്രി ലന നുസൈബേ വിശേഷിപ്പിച്ചു.

സന, ഹുദെയ്ദ തുറമുഖം, രാജ്യത്തിന്റെ വടക്കൻ ഭാഗങ്ങൾ എന്നിവയുടെ നിയന്ത്രണം ഹൂതികളിൽനിന്നും തിരിച്ചുപിടിക്കാൻ യമൻ സൈന്യം കരയുദ്ധം ആസൂത്രണം നടത്തുന്നതായും ഇക്കാര്യം യുഎഇ അമേരിക്കൻ ഉദ്യോഗസ്ഥരുമായി ഉന്നയിച്ചിട്ടുണ്ടെന്നും അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇക്കാര്യം തീർത്തും അടിസ്ഥാന രഹിതമാണെന്ന് ഇരു രാജ്യങ്ങളും അറിയിച്ചു.