മിസ്സിസാഗ : വിഷുക്കണി, വിഷുക്കൈനീട്ടം, വിഷുസദ്യ എന്നിവയോടെ ഓം കള്‍ച്ചറല്‍ അസോസിയേഷൻ വിഷു ആഘോഷം ഇന്ന് നടക്കും. മിസ്സിസാഗ ഗ്ലെന്‍ ഫോറെസ്റ്റ് സെക്കണ്ടറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വൈകിട്ട് അഞ്ച് മുതൽ വിഷു 2025 ആഘോഷത്തിന് തുടക്കമാകും.

വിഭവ സമൃദ്ധമായ വിഷുസദ്യയോടെ ആരംഭിക്കുന്ന വിഷു 2025-ൽ ഏഴുമണിക്ക് ഈശ്വര പ്രാര്‍ഥന, വിഷുക്കണി, കുട്ടികള്‍ക്ക് കൈനീട്ടം തുടങ്ങി രണ്ടു മണിക്കൂർ നീളുന്ന കലാപരിപാടികൾ അരങ്ങേറും. കലാമൂല്യവും വൈവിധ്യപൂര്‍ണവുമാര്‍ന്ന കലാരൂപങ്ങളും അടങ്ങുന്ന വിഷു സന്ധ്യയാണ് ഓം കള്‍ച്ചറല്‍ അസോസിയേഷൻ ഒരുക്കിയിരിക്കുന്നത്.