ടൊറൻ്റോ : നഗരത്തിന് ഏറ്റവും കൂടുതൽ വരുമാനം നേടിക്കൊടുക്കുന്ന പാർക്ക്‌സൈഡ് ഡ്രൈവിലെ സ്പീഡ് കാമറ അഞ്ച് മാസത്തിനിടെ നാലാം തവണയും നശിപ്പിച്ചു. അൽഗോൺക്വിൻ അവന്യൂവിന് സമീപമുള്ള കാമറയാണ് വീണ്ടും നശിപ്പിക്കപ്പെട്ടത്.

നാളിതുവരെ 70 ലക്ഷം ഡോളർ പിഴ ഈടാക്കിയ ഈ കാമറ കഴിഞ്ഞ നവംബറിൽ 25 മണിക്കൂറിനുള്ളിൽ രണ്ടുതവണ നശിപ്പിച്ചിരുന്നു. പിന്നീട് ഡിസംബറിലും കാമറ ഹൈ പാർക്കിലെ കുളത്തിൽ നശിപ്പിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. 2021 ഒക്ടോബർ 12-ന് പാർക്ക്‌സൈഡ് ഡ്രൈവിൻ്റെയും സ്പ്രിംഗ് റോഡിൻ്റെയും ഇന്‍റർജക്ഷനിൽ ഒന്നിലധികം വാഹനങ്ങൾ ഉൾപ്പെട്ട അപകടത്തിൽ രണ്ടു പേർ മരിച്ചതിനെ തുടർന്നാണ് പാർക്ക്‌സൈഡ് ഡ്രൈവ് സ്പീഡ് കാമറ സ്ഥാപിച്ചത്.
