Tuesday, October 14, 2025

അന്തിമ കാനഡ കാർബൺ റിബേറ്റ് പേയ്‌മെൻ്റ് വിതരണം ഇന്ന്

ഓട്ടവ : കാനഡ കാർബൺ റിബേറ്റ് പേയ്‌മെൻ്റുകളുടെ അന്തിമ ഗഡു ഇന്ന് വിതരണം ചെയ്യുമെന്ന് കാനഡ റവന്യൂ ഏജൻസി അറിയിച്ചു. 2024-ലെ ആദായനികുതിയും ആനുകൂല്യ റിട്ടേണും ഏപ്രിൽ 2-നകം ഇലക്ട്രോണിക് ആയി ഫയൽ ചെയ്‌തവർക്ക് കാനഡ കാർബൺ റിബേറ്റ് (CCR) അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിക്കും. മറ്റുള്ളവർക്ക് ചെക്ക് വഴിയും വിതരണം ചെയ്യും. ഉപഭോക്തൃ കാർബൺ വിലനിർണ്ണയം അവസാനിച്ചതിനാൽ കാനഡക്കാർക്ക് ലഭിക്കുന്ന അവസാന കാനഡ കാർബൺ റിബേറ്റ് ആണ് ഇന്ന് വിതരണം ചെയ്യുന്നത്. കുടുംബ സാഹചര്യവും പ്രവിശ്യയും ആശ്രയിച്ചായിരിക്കും വ്യക്തികൾക്ക് ലഭിക്കുന്ന തുക. എന്നാൽ, ഇത് കുടുംബ വരുമാനത്തെ ബാധിക്കില്ലെന്നും CRA പറയുന്നു.

ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ, പ്രിൻസ് എഡ്വേർഡ് ഐലൻഡ്, നോവസ്കോഷ, ന്യൂബ്രൺസ്വിക്, ഒൻ്റാരിയോ, മാനിറ്റോബ, സസ്കാച്വാൻ, ആൽബർട്ട, നൂനവൂട്ട്, യൂക്കോൺ എന്നിവിടങ്ങളിലെ താമസക്കാർക്ക് ഫെഡറൽ ഇന്ധന ചാർജിൽ നിന്ന് നേരിട്ടുള്ള വരുമാനം തിരികെ നൽകുക എന്നതാണ് കാനഡ കാർബൺ റിബേറ്റിലൂടെ ലക്ഷ്യമിടുന്നത്. ഇന്ധന ചാർജ് സാധാരണയായി 21 ഫോസിൽ ഇന്ധനങ്ങൾക്കും ജ്വലന മാലിന്യങ്ങൾക്കും ബാധകമാണ്. ഫെഡറൽ കാർബൺ നികുതിയും പ്രവിശ്യകൾക്കും ടെറിട്ടറികൾക്കുമുള്ള ഉപഭോക്തൃ കാർബൺ നികുതിയും മാർക്ക് കാർണി സർക്കാർ റദ്ദാക്കിയിരുന്നു.

പ്രവിശ്യയും പ്രദേശവും അനുസരിച്ച് ലഭിക്കുന്ന കാനഡ കാർബൺ റിബേറ്റ് തുക വ്യത്യാസപ്പെട്ടിരിക്കും. ഒരു വ്യക്തിക്കുള്ള അടിസ്ഥാന തുക ഇതാ :

  • ആൽബർട്ട – 228 ഡോളർ
  • സസ്കാച്വാൻ – 206 ഡോളർ
  • മാനിറ്റോബ – 150 ഡോളർ
  • ഒൻ്റാരിയോ – 151 ഡോളർ
  • ന്യൂബ്രൺസ്വിക് – 165 ഡോളർ
  • നോവസ്കോഷ – 110 ഡോളർ
  • പ്രിൻസ് എഡ്വേർഡ് ഐലൻഡ് – 110 ഡോളർ
  • ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ – 149 ഡോളർ

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!