Tuesday, October 14, 2025

ഭക്ഷ്യസുരക്ഷ കാനഡക്കാരുടെ പ്രധാന തിരഞ്ഞെടുപ്പ് വിഷയം: ഫുഡ് ബാങ്ക്സ് കാനഡ

ഓട്ടവ : രാജ്യത്തുടനീളം ഭക്ഷ്യവസ്തുക്കളുടെ വിലയും ഫുഡ് ബാങ്ക് സന്ദർശിക്കുന്നവരുടെ എണ്ണവും കുതിച്ചുയരുന്നതിനാൽ, ഭക്ഷ്യസുരക്ഷ കാനഡക്കാരുടെ പ്രധാന തിരഞ്ഞെടുപ്പ് വിഷയമാണെന്ന് ഫുഡ് ബാങ്ക്സ് കാനഡ. ഭക്ഷ്യ അരക്ഷിതാവസ്ഥയ്‌ക്കെതിരെ നടപടി സ്വീകരിക്കുന്ന ഒരു പ്രധാനമന്ത്രിയെയാണ് രാജ്യത്തിന് ആവശ്യമെന്നും ഏജൻസി പറയുന്നു.

രാജ്യത്തുടനീളമുള്ള എല്ലാ പ്രദേശങ്ങളിലും എല്ലാ പൗരന്മാർക്കും ഭക്ഷ്യ അരക്ഷിതാവസ്ഥ ആശങ്കാജനകമായ പ്രശ്‌നമാണെന്ന് ഫുഡ് ബാങ്ക്സ് കാനഡയുടെ തിരഞ്ഞെടുപ്പ് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഭക്ഷ്യ അരക്ഷിതാവസ്ഥ വർധിക്കുന്നത് വോട്ടർമാർക്കിടയിൽ അസംതൃപ്തി വളർത്തുന്നുണ്ടെന്നും തിരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കുന്നതായും ഫുഡ് ബാങ്ക്സ് കാനഡ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കിർസ്റ്റിൻ ബേർഡ്‌സ്‌ലി പറഞ്ഞു.

2024-ൽ, പ്രതിമാസ ഫുഡ് ബാങ്ക് സന്ദർശിക്കുന്നവരുടെ എണ്ണം ഇരുപത് ലക്ഷമായി ഉയർന്നിരുന്നു. 2024 മാർച്ചിൽ കാനഡയിലുടനീളമുള്ള ഫുഡ് ബാങ്കുകളെ ആശ്രയിക്കുന്ന കനേഡിയൻ പൗരന്മാരുടെ എണ്ണം 2,059,636 ആയതായി ഫുഡ് ബാങ്ക്സ് കാനഡയുടെ ഹംഗർ കൗണ്ട് 2024 സൂചിപ്പിക്കുന്നു. 2023-ൽ നിന്ന് ആറ് ശതമാനവും 2019-ൽ നിന്ന് 90 ശതമാനവും വർധനയാണ് ഫുഡ് ബാങ്കുകളെ ആശ്രയിക്കുന്നവരുടെ എണ്ണത്തിൽ ഉണ്ടായിട്ടുള്ളത്. 2020-ൽ ഏകദേശം ആറു ലക്ഷത്തോളം കനേഡിയൻ പൗരന്മാർ ടൊറൻ്റോ ഡെയ്‌ലി ബ്രെഡ് ഫുഡ് ബാങ്കിനെ ആശ്രയിച്ചെങ്കിൽ 2024-ഓടെ ആ എണ്ണം മുപ്പത് ലക്ഷത്തിലധികമായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!