ടൊറൻ്റോ : മുൻ ടൊറൻ്റോ പൊലീസ് ഉദ്യോഗസ്ഥൻ ജേക്കബ് കുഴിക്കാട്ടിൽ (95) നിര്യാതനായി. എറണാകുളം മുളന്തുരുത്തി സ്വദേശിയാണ് പരേതൻ. ടൊറൻ്റോ പൊലീസിൽ 24 വർഷത്തോളം സേവനമനുഷ്ഠിച്ച ജേക്കബ് കുഴിക്കാട്ടിൽ മിസ്സിസാഗ സെൻ്റ് മേരീസ് പള്ളി സ്ഥാപിക്കുന്നതിൽ പ്രധാനപങ്ക് വഹിച്ചിരുന്നു.
പരേതയായ ഏലിയാമ്മ ആണ് ഭാര്യ. മക്കൾ : ജെറി, ജെസ്സിക്ക. സംസ്കാരം പിന്നീട്.
