ഓട്ടവ : ലൈംഗികാതിക്രമക്കേസിലെ കുറ്റാരോപിതരായ ലോക ജൂനിയർ ഹോക്കി ടീമിലെ അഞ്ച് മുൻ അംഗങ്ങളുടെ വിചാരണ ഇന്ന് ആരംഭിക്കും. ലണ്ടന്‍ ഒൻ്റാരിയോ സുപ്പീരിയര്‍ കോടതി ജസ്റ്റിസ് മരിയ കറോസിയയുടെ മുമ്പാകെയാണ് വിചാരണ ആരംഭിക്കുന്നത്. ദില്ലൺ ഡ്യൂബ്, കാർട്ടർ ഹാർട്ട്, മൈക്കൽ മക്ലിയോഡ്, കാൽ ഫൂട്ട്, അലക്സ് ഫോർമെൻ്റൺ എന്നിവരാണ് വിചാരണ നേരിടുന്ന ഹോക്കി താരങ്ങള്‍.ആറ് വര്‍ഷം മുന്‍പ് നടന്ന സംഭവത്തില്‍ കഴിഞ്ഞവര്‍ഷമാണ് ഇവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതികളിലൊരാളായ മൈക്കല്‍ മക്ലിയോഡിനെതിരെ ലൈംഗികാതിക്രമക്കേസില്‍ കക്ഷിയായതിന്‍റെ അധിക കുറ്റവും ചുമത്തിയിട്ടുണ്ട്.

ഹോക്കി കാനഡ ഗാല ഇവൻ്റിന് ശേഷം 2018-ൽ ലണ്ടന്‍ ഒൻ്റാരിയോയിലാണ് ജൂനിയർ ഹോക്കി താരങ്ങൾ ഉൾപ്പെട്ട ലൈംഗികാതിക്രമ കേസ് നടന്നത്. പ്രാഥമിക പൊലീസ് അന്വേഷണം നടന്ന 2019-ല്‍ ഇവര്‍ക്കെതിരെ കുറ്റപത്രം ചുമത്തിയിരുന്നില്ല. തുടര്‍ന്ന് മൂന്ന് വര്‍ഷത്തിന് ശേഷമാണ് വീണ്ടും കേസില്‍ അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തില്‍ കാര്യമായ വിവരങ്ങള്‍ നല്‍കിയിട്ടില്ലെങ്കിലും പുതിയ തെളിവുകള്‍ ശേഖരിച്ചതിന് ശേഷമാണ് കുറ്റം ചുമത്താന്‍ സാധിച്ചതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.