മൺട്രിയോൾ : ഫെഡറൽ തിരഞ്ഞെടുപ്പിന് അഞ്ച് ദിവസം മാത്രം ശേഷിക്കെ അഞ്ച് പ്രധാന രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള സ്ഥാനാർത്ഥികൾ രാജ്യത്തിന്‍റെ സാമ്പത്തിക ഉന്നമനത്തിന് വേണ്ടി ചർച്ച നടത്തി. വ്യാപാര ബന്ധങ്ങൾ, നികുതി, കുടിയേറ്റം, സർക്കാർ സംഭരണം, സാമ്പത്തിക പരമാധികാരം എന്നീ വിഷയങ്ങൾ മുൻനിർത്തിയായിരുന്നു ചർച്ച. മൺട്രിയോളിലെ ഡൗണ്ടൗണിൽ ബിസിനസ്സ് നേതാക്കൾക്ക് മുന്നിലായാണ് ചർച്ച നടത്തിയത്.

ലിബറൽ പാർട്ടി ഓഫ് കാനഡസ്ഥാനാർഥി മെലനി ജോളി, ഫ്രാൻസ്വ ഫിലിപ്പ് ഷാംപെയ്ൻ, കൺസർവേറ്റീവ് പാർട്ടി ഓഫ് കാനഡ സ്ഥാനാർഥി ലൂക്ക് ബെർത്തോൾഡ്, ബ്ലോക്ക് കെബെക്കോയിസ് സ്ഥാനാർത്ഥി ജീൻ-ഡെനിസ് ഗാരോൺ, ന്യൂ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി അലക്സാണ്ടർ ബൗളറിസ്, ഗ്രീൻ പാർട്ടി ഓഫ് കാനഡ സ്ഥാനാർത്ഥി ബിസ്മ അൻസാരി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

ചർച്ചയ്ക്കിടെ ഉയർന്നുവന്ന ആദ്യ ചോദ്യങ്ങളിലൊന്ന് യുഎസുമായുള്ള വ്യാപാര ബന്ധമായിരുന്നു. കുടിയേറ്റവുമായി ബന്ധപ്പെട്ട് പ്രസിഡൻ്റ് ട്രംപ് വളരെ കടുത്ത തീരുമാനങ്ങൾ എടുക്കുന്നുണ്ടെന്നും ഞങ്ങൾക്കറിയാം,അതിനാൽ ഞങ്ങളുടെ അതിർത്തി സംരക്ഷിക്കേണ്ടത് ഞങ്ങൾക്ക് പ്രധാനമാണെന്ന് മെലനി ജോളി വ്യക്തമാക്കി. ട്രംപിനെ നേരിടാനും കാനഡയുടെ സമ്പദ്‌വ്യവസ്ഥയെ മികച്ച നിലയിൽ എത്തിക്കുന്നതിനും മാർക്ക് കാർണിക്ക് സാധിക്കുമെന്നും മെലനി ജോളി കൂട്ടിച്ചേർത്തു. കഴിഞ്ഞ 10 വർഷമായി ലിബറലുകൾ ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളിൽ നിന്നും കനേഡിയൻ സമ്പദ്‌വ്യവസ്ഥയെ സ്വതന്ത്രമാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ലൂക്ക് ബെർത്തോൾഡ് പറഞ്ഞു.
അതേസമയം കെബെക്കിന്‍റെ താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് ജീൻ-ഡെനിസ് ഗാരോൺ ഉറപ്പ് നൽകി. കെബെക്ക് നിർമ്മിക്കുന്ന ഉല്പന്നങ്ങൾ വാങ്ങാൻ സാധിക്കുന്നതിലോടെ നഗരത്തിന്‍റെ സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കാൻ സാധിക്കുമെന്ന് അലക്സാണ്ടർ ബൗളറിസ് പറഞ്ഞു.