എഡ്മിന്‍റൻ : കാനഡയ്ക്കും യുഎസിനുമിടയിൽ കാർ-വ്യോമയാന യാത്രയിൽ വൻ ഇടിവ് ഉണ്ടായതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട്. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ താരിഫുകളിലും കാനഡ പിടിച്ചടക്കാനുള്ള ഭീഷണിയിലും കനേഡിയൻ പൗരന്മാർ അസ്വസ്ഥരാണെന്നും അവർ അമേരിക്കൻ യാത്രകൾ ഒഴിവാക്കുന്നതായും ഫെഡറൽ ഏജൻസി പറയുന്നു. പുതിയ കണക്കുകൾ പ്രകാരം കഴിഞ്ഞ മാസം യുഎസിലേക്കുള്ള കാർ യാത്രയിൽ 30 ശതമാനവും വിമാനയാത്രയിൽ 13 ശതമാനവും ഇടിവ് ഉണ്ടായതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ അറിയിച്ചു. ട്രംപിൻ്റെ പുതിയ അതിർത്തി നിയമങ്ങൾ കാരണം പലരും തങ്ങളുടെ വാർഷിക യാത്ര റദ്ദാക്കാൻ തയ്യാറാകുന്നതായി ഏജൻസി പറയുന്നു.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ യുണൈറ്റഡ് സ്റ്റേറ്റ്സിലേക്കുള്ള എല്ലാ സ്കൂൾ യാത്രകളും താൽക്കാലികമായി നിർത്തിയതായി സെൻ്റ് ആൽബർട്ട് പബ്ലിക് സ്കൂൾ ട്രസ്റ്റി അറിയിച്ചു. ഇതൊരു രാഷ്ട്രീയ തീരുമാനമല്ലെന്നും ട്രംപിൻ്റെ നയങ്ങൾ ആൽബർട്ടയുടെ നയങ്ങൾക്ക് വിരുദ്ധമാണെന്നും സ്കൂൾ ബോർഡ് ചെയർ ജോൺ അലൻ പറഞ്ഞു.