റെജൈന : തെക്കൻ സസ്കാച്വാനിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കുറഞ്ഞത് 30 സെൻ്റീമീറ്റർ മഞ്ഞുവീഴ്ച ഉണ്ടായതായി എൻവയൺമെൻ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ (ഇസിസിസി). എസ്റ്റെർഹാസി മേഖലയിൽ 38 സെൻ്റീമീറ്റർ മഞ്ഞുവീഴ്ചയുണ്ടായി. കഹ്കെവിസ്താഹോ ഫസ്റ്റ് നേഷൻ 35 സെൻ്റീമീറ്റർ മഞ്ഞുവീണു. ബ്രോഡ്‌വ്യൂ, വോൾസ്‌ലി, വൈറ്റ്‌വുഡ് എന്നിവയുൾപ്പെടെയുള്ള മറ്റ് പ്രദേശങ്ങളിൽ 30 സെൻ്റീമീറ്ററിലധികവും ഗ്ലെനാവോണിലും വാവോട്ടയിലും 30 സെൻ്റീമീറ്ററും മഞ്ഞുവീഴ്ച ഉണ്ടായതായി കാലാവസ്ഥാ ഏജൻസി അറിയിച്ചു. ഗ്രെൻഫെൽ, സിൻ്റലൂട്ട എന്നിവിടങ്ങളിൽ 25 സെൻ്റിമീറ്ററിൽ കൂടുതൽ മഞ്ഞുവീഴ്ച ലഭിച്ചപ്പോൾ മേരിഫീൽഡ്, വൈബാങ്ക്, ഇന്ത്യൻ ഹെഡ് എന്നീ പ്രദേശങ്ങളിൽ 10 മുതൽ 20 സെൻ്റീമീറ്റർ വരെയും മഞ്ഞുവീഴ്ച ഉണ്ടായി.

ചൊവ്വാഴ്ച രാവിലെ 8 മണിക്കും ബുധനാഴ്ച രാവിലെ 8 മണിക്കും ഇടയിൽ കാലാവസ്ഥയുമായി ബന്ധപ്പെട്ട് 12 വാഹനാപകടങ്ങൾ ഉണ്ടായതായി സസ്കാച്വാൻ ആർസിഎംപി വാർത്താക്കുറിപ്പിൽ അറിയിച്ചു. ഈ അപകടങ്ങളിൽ രണ്ട് പേർക്ക് പരുക്കേറ്റിട്ടുണ്ട്.