കാഠ്മണ്ഡു: ജമ്മു കശ്മീരിലെ പഹൽഗാമിൽ ബുധനാഴ്ചയുണ്ടായ ഭീകരാക്രമണത്തിൽ ദുഃഖം രേഖപ്പെടുത്തി ലോകരാജ്യങ്ങൾ.
നേപ്പാളും ചൈനയും ശ്രീലങ്കയും യൂറോപ്യൻ യൂണിയനും ആക്രമണത്തിൽ അപലപിച്ചു.
ഭീകരാക്രമണത്തിൽ നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ്മ ഒലി അപലപിച്ചു. പഹൽഗാമിലെ ഭീകരാക്രമണത്തിൽ നിരവധിപേർ കൊല്ലപ്പെട്ടതിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും ഇതിൽ നേപ്പാൾ ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുമെന്നും പെി ശർമ ഒലി പറഞ്ഞു.സർക്കാരിൽ നിന്ന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. നേപ്പാൾ പൗരൻ ഉൾപ്പെടെ 36 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

ഇരകളുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുകയും പരുക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ശ്രീലങ്ക അറിയിച്ചു. എതു വിധത്തിലുള്ള ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ശ്രീലങ്ക ഇന്ത്യൻ സർക്കാരിനോടും ജനങ്ങളോടും ഉറച്ച ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും ശ്രീലങ്ക പറഞ്ഞു. വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ അനുശോചനം അറിയിക്കുന്നതായി ചൈനീസ് വിദേശകാര്യ മന്ത്രാലയവും അിയിച്ചു. ഭീകരാക്രമണത്തിൽ യൂറോപ്യൻ കമീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്നും അപലപിച്ചു. ദുഃഖത്തിൽ യൂറോപ്പ് ഇന്ത്യയ്‌ക്കൊപ്പം നിലകൊള്ളുമെന്നും അവർ പറഞ്ഞു.