ഷാർലെറ്റ്ടൗൺ : കഴിഞ്ഞ ആഴ്ച, പ്രിൻസ് എഡ്വേഡ് ഐലൻഡ് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PEI PNP) ഈ വർഷത്തെ നാലാമത്തെ നറുക്കെടുപ്പിലൂടെ 168 അപേക്ഷകർക്ക് സ്ഥിരതാമസത്തിന് ഇൻവിറ്റേഷൻ നൽകി. പ്രിൻസ് എഡ്വേഡ് ഐലൻഡിൽ നിലവിൽ താമസിക്കുന്നവരും ജോലി ചെയ്യുന്നവരുമായ ഉദ്യോഗാർത്ഥികളെയും തിരഞ്ഞെടുത്ത സർവകലാശാലകളിൽ നിന്നും കോളേജുകളിൽ നിന്നുമുള്ള രാജ്യാന്തര വിദ്യാർത്ഥി ബിരുദധാരികളെയുമാണ് ഈ തിരഞ്ഞെടുപ്പിൽ പ്രവിശ്യ ലക്ഷ്യമിട്ടത്.

ഏപ്രിൽ 17-ന് നടന്ന നറുക്കെടുപ്പിൽ നിലവിൽ ഉയർന്ന ഡിമാൻഡുള്ള മേഖലയിൽ ജോലി ചെയ്യുന്ന, ലേബർ ഇംപാക്ട്, PEI എക്സ്പ്രസ് എൻട്രി പ്രൊഫൈൽ ഉള്ള വ്യക്തികൾക്കാണ് ഇൻവിറ്റേഷൻ ലഭിച്ചത്. കൂടാതെ ഈ നറുക്കെടുപ്പിൽ കുറഞ്ഞത് ഒരു വർഷമെങ്കിലും പ്രിൻസ് എഡ്വേഡ് ഐലൻഡിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നൽകിയിട്ടുണ്ട്. ഒപ്പം യൂണിവേഴ്സിറ്റി ഓഫ് പ്രിൻസ് എഡ്വേഡ് ഐലൻഡ് (UPEI), ഹോളണ്ട് കോളേജ്, കോളേജ് ഡി എൽ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള രാജ്യാന്തര വിദ്യാർത്ഥി ബിരുദധാരികൾക്കും നറുക്കെടുപ്പിൽ മുൻഗണന നൽകിയിട്ടുണ്ട്.