Tuesday, October 14, 2025

കാൽഗറിയിൽ പവർപ്ലേ ക്രിക്കറ്റ് അക്കാദമി ഉദ്‌ഘാടനം മെയ് നാലിന്

കാൽഗറി : കുട്ടികൾക്കായി കാല്‍ഗറിയിൽ പുതിയ ക്രിക്കറ്റ് അക്കാദമി ആരംഭിക്കുകയാണ് മലയാളികളായ ഒരു കൂട്ടം ചെറുപ്പക്കാർ. 5 മുതൽ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കായുള്ള “പവർപ്ലേ ക്രിക്കറ്റ് അക്കാദമി” മെയ് നാലിന് ഉദ്‌ഘാടനം ചെയ്യും. ക്രിക്കറ്റ് പ്രേമികളായ ടിനു, ജെഫിൻ, ജെഫ് എന്നിവരാണ് പവർപ്ലേ ക്രിക്കറ്റ് അക്കാദമിയുടെ സാരഥികൾ. മുൻ കേരള താരം ജെഫിൻ ഓസ്കാർ ആണ് അക്കാദമിയുടെ ഹെഡ് കോച്ച്.

ആധുനിക പരിശീലന സൗകര്യങ്ങളോടെ സജ്ജീകരിച്ചിരിക്കുന്ന ഈ അക്കാദമിയിൽ കുട്ടികൾക്ക് കായികരംഗത്ത് മികവ് പുലർത്തുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും പരിശീലനവും നൽകും. ക്രിക്കറ്റിനോട് താത്പര്യമുള്ള വരുംതലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് അക്കാദമി സ്ഥാപിക്കുന്നതെന്ന് മൂവരും പറയുന്നു. അക്കാദമിയിൽ സ്പോട്ടുകൾ റിസർവ് ചെയ്യാൻ https://forms.gle/JT15LgEWkEnkRiEM6 എന്ന ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 403 603 0962 എന്ന നമ്പറിലോ powerplaycalgary@gmail.com എന്ന ഈമെയിൽ വഴിയോ ബന്ധപ്പെടാവുന്നതാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!