ടൊറൻ്റോ : ഓഷവയിൽ സ്കൂൾ ബസ് ഇടിച്ച് വയോധികയ്ക്ക് ഗുരുതരമായി പരുക്കേറ്റു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെ സിംകോ സ്ട്രീറ്റ് സൗത്തിലെ മിൽ സ്ട്രീറ്റിലാണ് അപകടം ഉണ്ടായതെന്ന് ദുർഹം റീജനൽ പൊലീസ് അറിയിച്ചു.

സിംകോ സ്ട്രീറ്റ് മുറിച്ചുകടക്കുന്നതിനിടെയാണ് 68 വയസ്സുള്ള വയോധികയെ സ്കൂൾ ബസ് ഇടിച്ചതെന്ന് പൊലീസ് പറയുന്നു. ഇവരെ ടൊറൻ്റോയിലെ ട്രോമ സെൻ്ററിൽ പ്രവേശിപ്പിച്ചു. സ്കൂൾ ബസിലുണ്ടായിരുന്ന ആർക്കും പരുക്കേറ്റിട്ടില്ല. അപകടത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുന്നു.