എഡ്മിന്‍റൻ : നോർത്തേൺ എഡ്മിന്‍റനിലെ ആൽബർട്ട ഹിന്ദു സൊസൈറ്റി ക്ഷേത്രത്തിന് തീപിടിച്ചു. വ്യാഴാഴ്ച പുലർച്ചെ മൂന്നരയോടെയാണ് തീപിടുത്തമുണ്ടായതെന്ന് എഡ്മിന്‍റൻ ഫയർ റെസ്‌ക്യൂ സർവീസസ് (ഇഎഫ്ആർഎസ്) അറിയിച്ചു. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല.

ക്ഷേത്രത്തിന്‍റെ ശ്രീകോവിലിൻ്റെ പിൻവശത്തിനും ഇടനാഴിക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചതായി ഹിന്ദു സൊസൈറ്റി ഭാരവാഹികൾ പറഞ്ഞു. അന്വേഷണം ആരംഭിച്ചു. തീപിടിത്തസമയത്ത് ക്ഷേത്രത്തിനുള്ളിൽ ആരും ഉണ്ടായിരുന്നില്ല. പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.