Tuesday, October 14, 2025

പിയേഴ്സൺ എയർപോർട്ടിൽ പൊലീസ് ഉൾപ്പെട്ട വെടിവെപ്പ്: ഒരാൾക്ക് വെടിയേറ്റു

ടൊറൻ്റോ : പിയേഴ്‌സൺ ഇൻ്റർനാഷണൽ എയർപോർട്ടിന് പുറത്തു പൊലീസ് നടത്തിയ വെടിവെപ്പിൽ ഒരാൾക്ക് പരുക്കേറ്റതായി പീൽ റീജനൽ പൊലീസ്. ടെർമിനൽ 1-ന് പുറത്ത് വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെയാണ് വെടിവയ്പ്പ് ഉണ്ടായത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നും പൊതുസുരക്ഷയ്ക്ക് ഭീഷണിയില്ലെന്നും അധികൃതർ വ്യക്തമാക്കി. വെടിവെപ്പിൽ സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻസ് യൂണിറ്റ് (എസ്ഐയു) അന്വേഷണം ആരംഭിച്ചു. അന്വേഷണം നടക്കുന്നതിനാൽ ഹൈവേ 409 മുതൽ ടെർമിനൽ 1 വരെ അടച്ചതായി ഒൻ്റാരിയോ പ്രൊവിൻഷ്യൽ പൊലീസ് (OPP) അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!