എഡ്മിന്റൻ : സമന്വയ ആൽബർട്ട യൂണിറ്റിന്റെ 2025-26 വർഷത്തേക്കുള്ള പുതിയ കമ്മറ്റിയെ ഏപ്രിൽ 12-ന് ചേർന്ന ജനറൽ ബോഡി യോഗത്തിൽ തിരഞ്ഞെടുത്തു. പുതിയ ഭരണസമിതിയെ സുമിത് സുകുമാരൻ (പ്രസിഡൻ്റ്) നയിക്കും. സോവറിൻ ജോൺ ആണ് സെക്രട്ടറി. അനൂപ് പൈലി (ട്രഷറർ), ഡിലീഷ് ജോർജ്ജ് (വൈസ് പ്രസിഡൻ്റ്), സുമേഷ് നായർ (ജോയിൻ്റ് സെക്രട്ടറി) എന്നിവരെയും യോഗത്തിൽ തിരഞ്ഞെടുത്തു. ഷിബു തങ്കച്ചൻ, ലിജിത ഷാജേഷ്, അനിൽ പിള്ള, ജോമോൻ ജോസഫ് എന്നിവരാണ് കമ്മറ്റി അംഗങ്ങൾ.

ലോക വ്യാപാര മേഖലയെ ആകെ പ്രതിസന്ധിയിൽ ആക്കുകയും തൊഴിൽ മേഖലകളെ അനിശ്ചിതത്വത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്ന ട്രംപിൻ്റെ വിവേകശൂന്യമായ താരിഫ് നടപടികൾ അവസാനിപ്പിക്കണമെന്നും ലോകത്തെ യുദ്ധസമാന അന്തരീക്ഷത്തിലേക്ക് തള്ളിവിടരുതെന്നും സമന്വയ ആൽബർട്ട യൂണിറ്റ് സമ്മേളനം അഭ്യർത്ഥിച്ചു. ലോക നേതാക്കളുടെ സത്വരമായ ഇടപെടലുകൾ ഇക്കാര്യത്തിൽ ഉണ്ടാകണമെന്നും സമ്മേളനം പ്രമേയത്തിലൂടെ അഭ്യർത്ഥിച്ചു.