വിനിപെഗ് : സതേൺ മാനിറ്റോബയിൽ രണ്ടു അഞ്ചാംപനി കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യവകുപ്പ് അറിയിച്ചു. രണ്ട് കേസുകളും മെക്സിക്കോയിലേക്കുള്ള വിദേശ യാത്രയുമായി ബന്ധപ്പെട്ടിരിക്കുന്നതായി അധികൃതർ റിപ്പോർട്ട് ചെയ്തു. ഗാർഡൻ വാലി സ്കൂൾ ഡിവിഷനിലെ വിദ്യാർത്ഥിക്കും സ്കൂൾ ജീവനക്കാരനുമാണ് വൈറസ് ബാധിച്ചിരിക്കുന്നത്.

ഏപ്രിൽ 14, 15 തീയതികളിൽ ഷാൻസെൻഫെൽഡിലെ വിങ്ക്ലറിന് സമീപം സ്ഥിതി ചെയ്യുന്ന സൗത്ത്വുഡ് സ്കൂളിലും പ്രെറി ഡെയ്ൽ സ്കൂളിലും സർവീസ് നടത്തുന്ന സ്കൂൾ ബസിൽ അഞ്ചാംപനി ബാധിതർ സഞ്ചരിച്ചിരുന്നതായി ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. വിദ്യാർത്ഥികൾ, സ്കൂൾ ജീവനക്കാർ, സന്നദ്ധപ്രവർത്തകർ എന്നിവരുൾപ്പെടെയുള്ളവർക്ക് രോഗബാധയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.