ഹാലിഫാക്സ് : ഭരണത്തിലെത്തിയാൽ ഇലക്ട്രിക് വാഹന വിൽപന നിയന്ത്രണങ്ങൾ ഒഴിവാക്കുമെന്ന് കൺസർവേറ്റീവ് പാർട്ടി ലീഡർ പിയേർ പൊളിയേവ്. ഇലക്ട്രിക് വാഹന, ബാറ്ററി പ്ലാൻ്റുകൾ എന്നിവയുടെ നിർമ്മാണത്തിനായി ഒപ്പുവെച്ച എല്ലാ കരാറുകളും തൻ്റെ സർക്കാർ പിന്തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാവിലെ ഹാലിഫാക്സിൽ ഫെഡറൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പിയേർ. ഇന്ന് വൈകുന്നേരം സാസ്കറ്റൂണിൽ നടക്കുന്ന റാലിയിലും പിയേർ പൊളിയേവ് പങ്കെടുക്കും. ഈ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഇതാദ്യമായിട്ടാണ് അദ്ദേഹം രണ്ടു പ്രവിശ്യകളിൽ പ്രചാരണ പരിപാടികളിൽ പങ്കെടുക്കുന്നത്.

2026-ഓടെ വിൽക്കുന്ന എല്ലാ പുതിയ വാഹനങ്ങളുടെയും 20 ശതമാനവും 2035-ഓടെ 100 ശതമാനവും ഇലക്ട്രിക് ആയിരിക്കണമെന്ന് കാനഡ നിർബന്ധമാക്കിയിട്ടുണ്ട്. 2023-ൽ കാനഡയിലെ വാഹനവിൽപ്പനയുടെ 12% മാത്രമാണ് ഇലക്ട്രിക് വാഹന വിൽപ്പന. എന്നാൽ, ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ റിബേറ്റ് പ്രോഗ്രാമുകൾ ജനുവരിയിൽ അവസാനിച്ചു.