ഓട്ടവ : 2024-25 സാമ്പത്തിക വർഷത്തിലെ ഏപ്രിൽ മുതൽ ഫെബ്രുവരി വരെയുള്ള കാലയളവിൽ 1,930 കോടി ഡോളറിൻ്റെ ബജറ്റ് കമ്മി ഫെഡറൽ സർക്കാർ. 2023-24-ലെ ഇതേ കാലയളവിൽ 1,730 കോടി ഡോളറായിരുന്നു കമ്മി. ഒരു വർഷം മുമ്പത്തെ 40,570 കോടി ഡോളറിൽ നിന്ന് ഉയർന്ന് രാജ്യത്തെ 11 മാസ കാലയളവിലെ വരുമാനം 44,980 കോടി ഡോളറായതായി ധനകാര്യ വകുപ്പിൻ്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നു.

കൂടാതെ ആക്ച്വറിയൽ നഷ്ടം ഒഴികെയുള്ള പ്രോഗ്രാം ചെലവുകൾ മുൻസാമ്പത്തിക വർഷത്തെ 37,320 കോടി ഡോളറിൽ നിന്നും 41,610 കോടി ഡോളറായി ഉയർന്നു. പൊതു കടബാധ്യത 4,290 കോടി ഡോളറിൽ നിന്നും 4,930 കോടി ഡോളറായി. മുൻ വർഷത്തെ 690 കോടി ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ അറ്റ ആക്ച്വറിയൽ നഷ്ടം 370 കോടി ഡോളറായി കുറഞ്ഞതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു.