ലണ്ടൻ ഒൻ്റാരിയോ : മുൻ ജൂനിയർ ഹോക്കി താരങ്ങൾക്കെതിരെയുള്ള ലൈംഗികാതിക്രമ കേസിൽ പുനരന്വേഷണത്തിനായി പുതിയ ജൂറിയെ തിരഞ്ഞെടുത്തു. 14 പേരടങ്ങുന്ന പുതിയ ജൂറിയിൽ ഒമ്പത് സ്ത്രീകളും അഞ്ച് പുരുഷന്മാരും ഉൾപ്പെടുന്നു. കേസിൽ വെള്ളിയാഴ്ച രാവിലെസുപ്പീരിയർ കോടതി ജസ്റ്റിസ് മരിയ കരോക്കിയ മിസ്‌ട്രിയൽ പ്രഖ്യാപിച്ചതോടെ 11 സ്ത്രീകളും മൂന്ന് പുരുഷന്മാരും അടങ്ങുന്ന മുൻ ജൂറിയെ പുറത്തായി. പുതിയ വിചാരണ തിങ്കളാഴ്ച ആരംഭിക്കും. പുതിയ വിചാരണ ഏകദേശം എട്ടാഴ്ച നീണ്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു.

മൈക്കൽ മക്ലിയോഡ്, കാർട്ടർ ഹാർട്ട്, അലക്‌സ് ഫോർമെൻ്റൺ, ഡിലൺ ഡ്യൂബ്, കാൽ ഫൂട്ട് എന്നിവരാണ് പ്രതികൾ. 2018-ലെ ഹോക്കി കാനഡ ഗാല ഇവൻ്റിന് ശേഷം ലണ്ടൻ ഒൻ്റാരിയോയിൽ നടന്ന ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് ഡ്യൂബ്, ഹാർട്ട്, മക്ലിയോഡ്, ഫൂട്ട്, ഫോർമെൻ്റൺ എന്നിവർക്കെതിരെ കഴിഞ്ഞ വർഷം ആദ്യം കേസെടുത്തിരുന്നു.