ഫ്രെഡറിക്ടൺ : വവ്വാലുകളുടെ ശല്യം രൂക്ഷമായതിന് പിന്നാലെ ന്യൂ ബ്രൺസ്‌വിക്കിലെ പ്ലാസ്റ്റർ റോക്കിലുള്ള ടോബിക് വാലി ഹൈസ്കൂൾ താൽക്കാലികമായി പ്രവർത്തനം നിർത്തും. ആംഗ്ലോഫോൺ വെസ്റ്റ് സ്കൂൾ ഡിസ്ട്രിക്റ്റ് സൂപ്രണ്ട് ഡേവിഡ് മക്റ്റിമോണി വെള്ളിയാഴ്ചയാണ് അടച്ചുപൂട്ടൽ സംബന്ധിച്ച നോട്ടീസ് പുറത്തുവിട്ടത്. മാർച്ച് മുതലാണ് സ്കൂളിൽ വവ്വാലുകളുടെ ശല്യം രൂക്ഷമായത്. ടിവിഎച്ച്എസിലെ 6 മുതൽ 12 വരെയുള്ള ഗ്രേഡുകളിലെ 134 വിദ്യാർത്ഥികളെയും സ്കൂളിൽ ജോലി ചെയ്യുന്ന 22 സ്റ്റാഫ് അംഗങ്ങളെയുമാണ് അടച്ചുപൂട്ടൽ ബാധിക്കുക. ഈ വർഷാവസാനത്തോടെ വിദ്യാർത്ഥികളെയും സ്റ്റാഫ് അംഗങ്ങളെയും വിവിധ സ്കൂളുകളിലേക്ക് താൽകാലികമായി മറ്റും.

6 മുതൽ 8 വരെയുള്ള ഗ്രേഡുകളിലെ വിദ്യാർത്ഥികൾ അവസാന രണ്ട് മാസത്തേക്ക് ന്യൂ ബ്രൺസ്‌വിക്കിലെ പ്ലാസ്റ്റർ റോക്കിലുള്ള ഡൊണാൾഡ് ഫ്രേസർ മെമ്മോറിയൽ സ്കൂളിലേക്ക് മാറേണ്ടിവരും . ഹൈസ്കൂൾ വിദ്യാർത്ഥികൾ പെർത്ത്-ആൻഡോവറിലെ സതേൺ വിക്ടോറിയ ഹൈസ്കൂളിൽ സെമസ്റ്റർ പൂർത്തിയാക്കണം. 22 സ്റ്റാഫ് അംഗങ്ങളെ അതനുസരിച്ച് വിഭജിച്ച് വിവിധ സ്കൂളുകളിൽ നിയമിക്കും.മൂന്ന് സ്കൂളുകളിലെ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ഇത് അസൗകര്യമുണ്ടാക്കുമെന്ന് ഞങ്ങൾക്കറിയാമെങ്കിലും, ടിവിഎച്ച്എസിലെ ഗുരുതരമായ പരിഹരിക്കുന്നതിന് വിദ്യാർത്ഥികളും രക്ഷിതാക്കളും ജീവനക്കാരും സഹകരിക്കണമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
അതേസമയം സ്കൂളിലെ പതിവ് ക്ലാസുകളുടെ അവസാന ദിവസം ഏപ്രിൽ 28 തിങ്കളാഴ്ച ആയിരിക്കും.തിങ്കളാഴ്ച തന്നെ വവ്വാലുകളെ പ്രദേശത്തുനിന്നും നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിക്കാനായിരുന്നു പ്രവിശ്യയുടെ തീരുമാനം.എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ നടപടി ഒരു ദിവസത്തേക്ക് വൈകിപ്പിച്ചു.