Monday, August 18, 2025

കൊളറാഡോ നിശാക്ലബ്ബിൽ റെയ്ഡ്: അനധികൃത കുടിയേറ്റക്കാർ അറസ്റ്റിൽ

കൊളറാഡോ : നഗരത്തിലെ ഭൂഗർഭ നിശാക്ലബ്ബിൽ നടത്തിയ റെയ്ഡിൽ അനധികൃതമായി യുഎസിൽ താമസിച്ചിരുന്നതായി സംശയിക്കുന്ന നൂറിലധികം കുടിയേറ്റക്കാരെ കസ്റ്റഡിയിലെടുത്തു. നിശാക്ലബ്ബിലുണ്ടായിരുന്ന 200 പേരിൽ കുറഞ്ഞത് 114 പേർ യുഎസിൽ നിയമവിരുദ്ധമായി താമസിക്കുന്നവരാണെന്ന് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെൻ്റ് അറിയിച്ചു. കൂടാതെ ഒരു ഡസനിലധികം സൈനികരും സുരക്ഷാ ഗാർഡുകളും നിശാക്ലബ്ബിലുണ്ടായിരുന്നതായി അധികൃതർ പറയുന്നു. ഇവരെ യുഎസ് ആർമി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിവിഷന് കൈമാറി.

നിശാക്ലബ്ബിൽ മയക്കുമരുന്ന് കടത്ത്, വേശ്യാവൃത്തി, അക്രമ കുറ്റകൃത്യങ്ങൾ തുടങ്ങിയവയായിരുന്നുവെന്ന് അധികൃതർ പറയുന്നു. ക്ലബ്ബിൽ നിന്ന് കണ്ടെത്തിയ മയക്കുമരുന്നുകളിൽ കൊക്കെയ്നും “ടൂസി” എന്നും അറിയപ്പെടുന്ന പിങ്ക് കൊക്കെയ്നും ഉൾപ്പെടുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!