ഓട്ടവ : നഗരത്തിലെ ലോവർടൗണിൽ വെടിവയ്പ്പുണ്ടായതായി ഓട്ടവ പൊലീസ് സർവീസ് (ഒപിഎസ്) അറിയിച്ചു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ഓട്ടവയിലെ ബ്യൂസോലെയിൽ ഡ്രൈവിലുള്ള യോർക്ക് സ്ട്രീറ്റിലാണ് വെടിവെപ്പ് നടന്നത്.

നിലവിൽ ആർക്കെങ്കിലും പരുക്കേറ്റതായി വിവരം ലഭിച്ചിട്ടില്ലെന്നും കസ്റ്റഡിയിൽ ആരുമില്ലെന്നും ഒപിഎസ് പറയുന്നു. വെടിവെപ്പിനെ തുടർന്ന് സമീപത്തെ സ്കൂളുകൾ താത്കാലികമായി അടച്ചെങ്കിലും സുരക്ഷിതമാണെന്ന് ഉറപ്പായതോടെ തീരുമാനം പിൻവലിച്ചതായി പൊലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുന്നു.