റെജൈന : വസന്തകാലം ചൂടുള്ള കാലാവസ്ഥ മാത്രമല്ല ദേശാടന പക്ഷികൾ പ്രവിശ്യയിലേക്ക് മടങ്ങുമ്പോൾ പക്ഷിപ്പനിയും എത്തിക്കുമെന്ന ഭീതിയിലാണ് സസ്കാച്വാൻ. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും രോഗബാധിതരായതോ ചത്ത പക്ഷികളെയോ കണ്ടെത്തുന്നവർ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്നും സസ്കാച്വാൻ പരിസ്ഥിതി മന്ത്രാലയം മുന്നറിയിപ്പ് നൽകി.

സസ്കാച്വാനിലെത്തുന്ന കാട്ടുപക്ഷികളിൽ പക്ഷിപ്പനി സാധാരണമാണെന്നും 2022-ൽ പ്രവിശ്യയിലെ കോഴി വ്യവസായത്തെ ബാധിച്ചതായും പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. ഇതുവരെ സസ്കാച്വാനിലെ 46 സ്ഥലങ്ങളിൽ രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസിയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. പ്രവിശ്യയിലെ മൊത്തം 751,000 പക്ഷികൾക്ക് അണുബാധ ബാധിച്ചിരുന്നു. എന്നാൽ, നിലവിൽ പ്രവിശ്യയിൽ പുതിയ പക്ഷിപ്പനി കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.