ഷാർലെറ്റ്ടൗൺ : പ്രിൻസ് എഡ്വേഡ് ഐലൻഡിലെ ലോങ് ടേം കെയർ ഹോമിൽ ഹ്യൂമൻ റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് (ആർഎസ്‌വി) പടർന്നു പിടിച്ചതായി ആരോഗ്യവകുപ്പ് റിപ്പോർട്ട് ചെയ്തു. ക്രാൻബെറി ലെയ്‌നിലെ സൗറിസിലെ കോൾവിൽ മാനറിലാണ് അണുബാധ റിപ്പോർട്ട് ചെയ്തതെന്ന് ഹെൽത്ത് പിഇഐ അറിയിച്ചു. ഈ യൂണിറ്റിലേക്ക് സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയയിട്ടുണ്ട്. എല്ലാ സന്ദർശകരും മാസ്ക് ധരിക്കുന്നത് ഉൾപ്പെടെയുള്ള നിലവിലെ അണുബാധ നിയന്ത്രണ നടപടികൾ പാലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഹെൽത്ത് പിഇഐ അറിയിച്ചു.

റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസിസിന് ജലദോഷത്തിന് സമാനമായ ലക്ഷണങ്ങളാണ് ഉള്ളത്. എന്നാൽ, മുതിർന്നവർക്കും രോഗപ്രതിരോധ ശേഷി കുറഞ്ഞവർക്കും കൂടുതൽ ഗുരുതരമായ രോഗം അനുഭവപ്പെടാം.