വിൻസർ : ഫെഡറൽ തിരഞ്ഞെടുപ്പിലെ പോളിങ് സ്റ്റേഷനായ മൾട്ടി-സ്‌പോർട്‌സ് കോംപ്ലക്‌സായ വിൻസർ WFCU സെൻ്ററിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് വോട്ടർമാരെ ഒഴിപ്പിച്ചു. കെട്ടിടത്തിന്‍റെ മേൽക്കൂരയിലാണ് തീപടർന്നതെന്ന് വിൻസർ അഗ്നിശമന സേനാംഗങ്ങൾ അറിയിച്ചു. WFCU സെൻ്ററിൽ നിന്നും വോട്ടർമാരെ മറ്റൊരു പോളിങ് സ്റ്റേഷനായ 2425 ക്ലോവർ അവന്യൂവിലുള്ള സെൻ്റ് ജോസഫ്സ് കാത്തലിക് ഹൈസ്കൂളിലേക്കാണ് വോട്ടർമാരെ മാറ്റിയത്.

ഫെഡറൽ തിരഞ്ഞെടുപ്പിനുള്ള പോളിങ് സ്റ്റേഷൻ ആയതിനാൽ നിരവധി വോട്ടർമാർ തിങ്കളാഴ്ച രാവിലെ WFCU സെൻ്ററിൽ എത്തിയിരുന്നു. എല്ലാവരെയും ഒഴിപ്പിച്ചതായി അഗ്നിശമനസേനാ ഉദ്യോഗസ്ഥർ അറിയിച്ചു. ഡാർഫീൽഡ് മുതൽ ഫ്ലോറൻസ് വരെയുള്ള മക്ഹഗ് സ്ട്രീറ്റ് പൊലീസ് അടച്ചു. പ്രദേശം ഒഴിവാക്കണമെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
