Sunday, August 17, 2025

വോട്ടെണ്ണൽ പുനഃരാരംഭിച്ചു: എല്ലാ കണ്ണുകളും ബ്രിട്ടിഷ് കൊളംബിയ റൈഡിങ്ങുകളിലേക്ക്

വൻകൂവർ : ബ്രിട്ടിഷ് കൊളംബിയയിലെ നിരവധി റൈഡിങ്ങുകളിലെ ഫലം ഇനിയും നിർണ്ണയിക്കാനുണ്ടെന്ന് ഇലക്ഷൻസ് കാനഡയുടെ റിപ്പോർട്ട്. ഇതോടെ മാർക്ക് കാർണിയുടെ ലിബറലുകൾ ന്യൂനപക്ഷമോ ഭൂരിപക്ഷമോ നേടിയിട്ടുണ്ടോ എന്ന് വ്യക്തമാകാൻ ഇനി സമയം എടുക്കും. വോട്ടെടുപ്പ് അവസാനിച്ചതിന് ശേഷം സമയബന്ധിതമായി ഫലം പുറത്തുവിടേണ്ട പ്രാധാന്യം മനസിലാക്കുന്നതായി ഇലക്ഷൻസ് കാനഡ വക്താവ് പറയുന്നു. എന്നാൽ, പ്രത്യേക ബാലറ്റ് വഴിയും മുൻകൂർ വോട്ടെടുപ്പുകളിലും അടക്കം ഈ തിരഞ്ഞെടുപ്പിലെ ഉയർന്ന വോട്ടിങ് നിരക്ക് ബാലറ്റുകൾ എണ്ണാനും ഫലങ്ങൾ റിപ്പോർട്ടു ചെയ്യാനും കൂടുതൽ സമയം ആവശ്യമായി വന്നതായി അദ്ദേഹം വ്യക്തമാക്കി.

ഫലം വരാനുള്ള റൈഡിങ്ങുകളിൽ അഞ്ചെണ്ണം മെട്രോ വൻകൂവറിലാണ്. കോക്വിറ്റ്‌ലാം-പോർട്ട് കോക്വിറ്റ്‌ലാം, ഫ്ലീറ്റ്‌വുഡ്-പോർട്ട് കെൽസ്, ന്യൂ വെസ്റ്റ്മിൻസ്റ്റർ-ബർണബി-മലൈർഡ്‌വിൽ, സറേ-ന്യൂട്ടൺ, വൻകൂവർ കിങ്സ്‌വേ എന്നിവിടങ്ങളിൽ ഫലങ്ങൾ ഇനിയും നിർണയിക്കാനുണ്ട്. ലോവർ മെയിൻലാൻ്റിന് പുറത്ത്, കെലോവ്ന, സ്‌കീന-ബൾക്ക്‌ലി വാലി റൈഡിങ്ങുകളിലെ ഫലവും വരാനുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!