ടൊറൻ്റോ : ലിബറൽ നേതാവ് മാർക്ക് കാർണിക്ക് ആശംസ നേരുന്ന സോഷ്യൽ മീഡിയാ പോസ്റ്റ് ഇട്ട ഒൻ്റാരിയോ പ്രീമിയർ ഡഗ്ഫോർഡിൻ്റെ പോസ്റ്റിൻ്റെ അടിയിൽ കൺസർവേറ്റീവ് പാർട്ടി അംഗങ്ങളുടെ പൊങ്കാല. ഡഗ് ഫോർഡിനെ ചതിയനെന്നും വഞ്ചകനെന്നും വിളിച്ച് നിരവധി ആളുകളാണ് രംഗത്ത് എത്തിയിരിക്കുന്നത്. കൺസർവേറ്റീവ് പാർട്ടിയുടെ ഒൻ്റാരിയോയിലെ പിന്നോട്ടടിക്ക് കാരണം ഡഗ് ഫോർഡ് ആണെന്നാണ് ഇവർ പറയുന്നത്.

ഇലക്ഷനു മുമ്പ് ലിബറലുകളെ ഡഗ് ഫോർഡ് സഹായിക്കുന്നു എന്ന ആക്ഷേപം കൺസർവേറ്റീവുകൾക്കിടയിൽ ഉയർന്നിരുന്നു. കൺസർവേറ്റീവ് പാർട്ടി തോറ്റതിന് പിന്നാലെ ആണ് അണികളുടെ ഈ രോഷ പ്രകടനം.