ടൊറൻ്റോ : മിഡ്‌ടൗണിലെ തെരുവിൽ മരക്കൊമ്പ് വീണ് 30 വയസ്സുള്ള യുവതിക്ക് ഗുരുതരമായി പരുക്കേറ്റതായി ടൊറൻ്റോ പൊലീസ്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ അവന്യൂ റോഡിന് സമീപം സെൻ്റ് ക്ലെയർ അവന്യൂ വെസ്റ്റിലെ കാസ ലോമയിലാണ് സംഭവം.

യുവതിയും പത്ത് വയസ്സുള്ള പെൺകുട്ടിയും നടന്നു വരികെ ഒരു വലിയ മരക്കൊമ്പ് ഒടിഞ്ഞ് വീഴുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കുട്ടിക്ക് പരുക്കേറ്റിട്ടില്ല. യുവതിയെ ഗുരുതരാവസ്ഥയിൽ പ്രാദേശിക ട്രോമ സെൻ്ററിൽ പ്രവേശിപ്പിച്ചു. അന്വേഷണം ആരംഭിച്ചു. നിലവിൽ ഫോറസ്റ്റ് ഹില്ലിനും ഫോക്സ്ബാർ റോഡുകൾക്കുമിടയിൽ സെൻ്റ് ക്ലെയർ അവന്യൂ അടച്ചു.