Sunday, August 17, 2025

നിയന്ത്രണം ഫലപ്രദം: കാനഡയുടെ ഇമിഗ്രേഷൻ ബാക്ക്‌ലോഗിൽ ഇടിവ്

ഓട്ടവ : കനേഡിയൻ ഇമിഗ്രേഷൻ സംവിധാനത്തിന് ആശ്വാസമായി ബാക്ക്‌ലോഗ് കുറഞ്ഞതായി ഇമിഗ്രേഷൻ, റെഫ്യൂജീസ്, ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). ബാക്ക്‌ലോഗിൽ 41,300 അപേക്ഷകളുടെ കുറവ് ഉണ്ടായതായി ഐആർസിസി പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. മാർച്ച് 31-ലെ കണക്കനുസരിച്ച്, പൗരത്വ, സ്ഥിര താമസ, താൽക്കാലിക താമസം എന്നീ വിഭാഗങ്ങളിലായി ആകെ അപേക്ഷകളുടെ എണ്ണം 1,976,700 ആയി. ഫെബ്രുവരി 28 മുതൽ 52,700 അപേക്ഷകളുടെ കുറവ്.

പൗരത്വ, ഇമിഗ്രേഷൻ, താൽക്കാലിക വീസ എന്നിവ പ്രോസ്സസ് ചെയ്യാൻ ഇമിഗ്രേഷൻ ഡിപ്പാർട്ട്മെന്റ് നിശ്ചയിച്ചിട്ടുള്ള ശരാശരി സേവന നിലവാരത്തേക്കാൾ കൂടുതൽ സമയം എടുക്കുന്നതിനെയാണ് ഇമിഗ്രേഷൻ ബാക്ക്‌ലോഗ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. 

  • സ്ഥിര താമസ അപേക്ഷകൾ : ജനുവരി 1 മുതൽ മാർച്ച് 31 വരെ, 119,800 അപേക്ഷകൾ ഐആർസിസി പ്രോസ്സസ് ചെയ്യുകയും 104,300 പുതിയ സ്ഥിര താമസക്കാരെ സ്വാഗതം ചെയ്യുകയും ചെയ്തു.
  • പൗരത്വ അപേക്ഷകൾ : കഴിഞ്ഞ വർഷം (2024 ഏപ്രിൽ 1 മുതൽ 2025 മാർച്ച് 31 വരെ) കാനഡ 356,300 പുതിയ പൗരന്മാരെ സ്വാഗതം ചെയ്തു.
  • താൽക്കാലിക റസിഡൻസി അപേക്ഷകൾ : 2025- ആദ്യ പാദത്തിൽ, 159,200 സ്റ്റഡി പെർമിറ്റ് അപേക്ഷകളും 396,000 വർക്ക് പെർമിറ്റ് അപേക്ഷകളും പ്രോസ്സസ് ചെയ്തതായി ഐആർസിസി അറിയിച്ചു.

പൗരത്വ അപേക്ഷകൾ

  • ആകെ ഇൻവെൻ്ററി : 239,400
  • ബാക്ക്‌ലോഗ് : 43,600 (ആകെ 18%).

മൊത്തം ഇൻവെൻ്ററി 239,600 ൽ നിന്ന് 239,400 ആയി നേരിയ കുറവ് രേഖപ്പെടുത്തി. എന്നാൽ ബാക്ക്‌ലോഗ് 42,700-ൽ നിന്ന് 43,600 ആയി ഉയർന്നു.

സ്ഥിര താമസ അപേക്ഷകൾ

  • ആകെ ഇൻവെൻ്ററി : 852,700
  • ബാക്ക്‌ലോഗ് : 380,100 (ആകെ 45%)

മൊത്തം ഇൻവെൻ്ററി 842,600-ൽ നിന്ന് 852,700 ആയി വർധിച്ചു. ബാക്ക്‌ലോഗ് 364,000-ൽ നിന്ന് 380,100 ആയും വർധിച്ചതായി ഐആർസിസി അറിയിച്ചു. എക്സ്പ്രസ് എൻട്രി, പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമുകൾ (പിഎൻപികൾ), ഫാമിലി സ്പോൺസർഷിപ്പുകൾ തുടങ്ങിയ പ്രോഗ്രാമുകൾ ഉൾക്കൊള്ളുന്ന കാനഡയുടെ ഇമിഗ്രേഷൻ വിഭാഗത്തിന്റെ നട്ടെല്ലാണ് സ്ഥിര താമസ (പിആർ) അപേക്ഷകൾ.

താൽക്കാലിക റെസിഡൻസി അപേക്ഷകൾ

  • ആകെ ഇൻവെൻ്ററി : 884,600
  • ബാക്ക്‌ലോഗ് : 356,200 (ആകെ 40%)

മൊത്തം ഇൻവെൻ്ററി 947,200-ൽ നിന്ന് 884,600 ആയി ഗണ്യമായി കുറഞ്ഞു. ബാക്ക്‌ലോഗ് 414,500-ൽ നിന്ന് 356,200 ആയി ചുരുങ്ങി. സ്റ്റഡി പെർമിറ്റുകൾ, വർക്ക് പെർമിറ്റുകൾ, സന്ദർശക വീസകൾ എന്നിവ ഉൾപ്പെടുന്ന താൽക്കാലിക റെസിഡൻസി അപേക്ഷകളിലാണ് ഏറ്റവും നാടകീയമായ പുരോഗതി ഉണ്ടായത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!