കാല്‍ഗറി : അടുത്ത മാസം മുതൽ നഗരത്തിലെ പതിനെട്ട് വയസിൽ കൂടുതലുള്ളവരുടെ പരിപാടികളിൽ മാത്രമായി കഞ്ചാവ് വിൽപ്പന അനുവദിക്കാൻ ഒരുങ്ങി കാൽഗറി സിറ്റി. 18+ വയസ്സുള്ളവർക്ക് മാത്രമുള്ള വിനോദ പരിപാടികളിലും ട്രേഡ് ഷോകളിലും താൽക്കാലിക കഞ്ചാവ് വിൽപ്പന അനുവദിക്കുന്ന നിയമ ഭേദഗതിക്ക് കാൽഗറി സിറ്റി കൗൺസിൽ അംഗീകാരം നൽകി. പുതിയ നിയമം മെയ് 15 മുതൽ പ്രാബല്യത്തിൽ വരും.

18+ വയസ്സുള്ള പരിപാടികളിൽ കഞ്ചാവ് വിൽപ്പന അനുവദിക്കുന്നതിലൂടെ, പ്രായപൂർത്തിയാകാത്തവരെ സംരക്ഷിക്കുന്നതിനുള്ള സുരക്ഷാ നടപടികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും, സിറ്റി കൗൺസിൽ വ്യക്തമാക്കി. പ്രായപൂർത്തിയാകാത്തവർ പങ്കെടുക്കുന്ന പരിപാടികളിൽ കഞ്ചാവ് വിൽപ്പന നിരോധിക്കണമെന്ന് നിയമ ഭേദഗതി ആവശ്യപ്പെടുന്നു. അതേസമയം കാല്‍ഗറിയില്‍ പ്രായപൂര്‍ത്തിയായവര്‍ക്ക് കഞ്ചാവ് ഉപയോഗം അനുവദനീയമാണ്.