മൺട്രിയോൾ : കെബെക്കിൽ വർധിച്ചു വരുന്ന വാടകനിരക്ക് ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്നതായി പുതിയ പഠനം. ഗാറ്റിനോയിലും മൺട്രിയോളിലും സ്ഥിതി കൂടുതൽ വഷളാക്കുന്നതായി ഇൻസ്റ്റിറ്റ്യൂട്ട് ഡി റീച്ചെർച്ചെ എറ്റ് ഡി ഇൻഫർമേഷൻസ് സോഷ്യോളജി ഇക്കണോമിക്സ് (ഐആർഐഎസ്) ബുധനാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ട് സൂചിപ്പിക്കുന്നു.

വാടകനിരക്ക് വർധിക്കുന്നത് പ്രത്യേകിച്ച് ദാരിദ്ര്യത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന കുടുംബങ്ങൾക്ക്, കനത്ത ആഘാതം സൃഷ്ടിക്കുന്നതായി ഐആർഐഎസ് റിപ്പോർട്ട് ചെയ്യുന്നു. കെബെക്കിലെ പ്രധാന നഗര കേന്ദ്രങ്ങളിൽ 2024-ൽ വാടകയിലെ ശരാശരി വർധന 11 ശതമാനമായിരുന്നുവെന്ന് ഐആർഐഎസ് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ഗാറ്റിനോയിൽ ഈ വർധന ഇതിലും കൂടുതലാണ്. ഇവിടെ വാടക ശരാശരി 16% വർധിച്ചു. ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളെ അപേക്ഷിച്ച് താഴ്ന്ന വരുമാനക്കാരായ ആളുകൾക്ക് പൊതുഗതാഗത ശൃംഖലയെ ആശ്രയിക്കാൻ കഴിയുന്നത് ഒരു നേട്ടമാകാം, പക്ഷേ ഭവന ചെലവ് വർധിക്കുന്നത് ഈ നേട്ടം കുറയ്ക്കും, റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.