ഓട്ടവ : കേടായതായി കണ്ടെത്തിയതിനെ തുടർന്ന് കാനഡയിൽ വിറ്റഴിച്ച ഹോട്ട് സോസ് തിരിച്ചുവിളിച്ചതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA) അറിയിച്ചു. 148 മില്ലിലിറ്റർ കുപ്പിയിലുള്ള മേരി ഷാർപ്പിന്‍റെ ഒറിജിനൽ ഗാർലിക് ഹബനെറോ പെപ്പർ സോസാണ് ബാധിച്ച ഉൽപ്പന്നം.

ബാധിക്കപ്പെട്ട ഉൽപ്പന്നം ഉപയോഗിക്കുകയോ വിൽക്കുകയോ വിതരണം ചെയ്യുകയോ അരുതെന്ന് ഏജൻസി നിർദ്ദേശിച്ചു. UPC നമ്പർ 0 25315 36890 4, ലോട്ട് നമ്പർ M940 എന്നിവ ഉപയോഗിച്ച് ഒറിജിനൽ ഗാർലിക് ഹബനെറോ പെപ്പർ സോസ് തിരിച്ചറിയാൻ സാധിക്കും.