Sunday, August 31, 2025

കാനഡ സാമ്പത്തിക മാന്ദ്യത്തിലേക്ക്: ഡെലോയിറ്റ് കാനഡ റിപ്പോർട്ട്

ഓട്ടവ : ഈ വർഷം അവസാനത്തോടെ കനേഡിയൻ സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്ക് നീങ്ങുമെന്ന് ഡെലോയിറ്റ് കാനഡയുടെ റിപ്പോർട്ട്. അടുത്ത ആറ് മുതൽ എട്ട് മാസത്തേക്ക് സമ്പദ്‌വ്യവസ്ഥ മന്ദഗതിയിലാകുമെന്ന് ബുധനാഴ്ച രാവിലെ പുറത്തിറങ്ങിയ പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു.

രണ്ടാം പാദത്തിലും മൂന്നാം പാദത്തിലും കാനഡയുടെ ജിഡിപി വളർച്ച നെഗറ്റീവ് ആയിരിക്കുമെന്ന് ഡെലോയിറ്റ് പ്രവചിക്കുന്നു. അതേസമയം വർഷം മുഴുവനും നോക്കുമ്പോൾ, കാനഡയുടെ ജിഡിപി ഇപ്പോഴും പ്രതിവർഷം 1.2% നേരിയ നേട്ടം കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാ പ്രവിശ്യകളിലും ജിഡിപി വളർച്ച പ്രതീക്ഷിക്കുന്നു. ആൽബർട്ടയിലാണ് ഏറ്റവും ഉയർന്നത്, 1.7 ശതമാനം വർധന. എന്നാൽ, തൊഴിൽ മേഖലയിൽ കാര്യങ്ങൾ മന്ദഗതിയിലാണ്. തൊഴിൽ വളർച്ച ഒരു ശതമാനമായി കുറയുമെന്നും, തൊഴിൽ നഷ്ടം വർധിക്കുന്നതിനാൽ തൊഴിലില്ലായ്മ നിരക്ക് ഏഴ് ശതമാനത്തിന് മുകളിൽ ഉയരുമെന്നും ഡെലോയിറ്റ് കാനഡ പ്രവചിക്കുന്നു.

കാനഡക്കാർ അവരുടെ സാമ്പത്തികസ്ഥിതിയെക്കുറിച്ച് ആശങ്കയിലാണ്. ഇതോടെ 2009-ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോൾ വീടുകളുടെ വിൽപ്പന. ജനങ്ങൾ ജോലിയെക്കുറിച്ച് ആശങ്കാകുലരാകുമ്പോൾ വീട് വാങ്ങുക എന്ന ആഗ്രഹം ഉപേക്ഷിക്കുന്നതാണ് ഇതിന് കാരണം. യുഎസ്, ചൈനീസ് സ്ഥാപനങ്ങൾ താരിഫുകൾ കാരണം വർധിച്ചു വരുന്ന ചെലവുകൾ നേരിടുന്നതിനാൽ, കനേഡിയൻ കമ്പനികൾക്ക് ദീർഘകാലാടിസ്ഥാനത്തിൽ ചില നേട്ടങ്ങൾ ഉണ്ടാക്കിയേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!