വാഷിംഗ്ടൺ : യുഎസിൽ നിന്നുള്ള തീരുവ-അധിനിവേശ ഭീഷണികൾക്കിടയിൽ കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി അടുത്ത ആഴ്ച വാഷിംഗ്ടൺ സന്ദർശിക്കുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. “അദ്ദേഹം മാന്യനാണ്, അടുത്ത ആഴ്ചയോ അതിനുള്ളിലോ അദ്ദേഹം വൈറ്റ് ഹൗസിൽ എത്തും,” ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഫെഡറൽ തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രധാനമന്ത്രി മാർക്ക് കാർണിയെ ഡോണൾഡ് ട്രംപ് അഭിനന്ദനമറിയിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യ ആഴ്ചയിൽ കാർണി ട്രംപുമായി സംസാരിച്ചിരുന്നു. അദ്ദേഹം വിജയിച്ചാൽ പുതിയ വ്യാപാര, സുരക്ഷാ കരാറിൽ ഉടൻ ചർച്ച ആരംഭിക്കാൻ ഇരുവരും സമ്മതം അറിയിച്ചിരുന്നു. അതേസമയം തിരഞ്ഞെടുപ്പ് ദിനവും കാനഡ അമേരിക്കൻ ഐക്യനാടുകളുടെ 51-ാമത് സംസ്ഥാനമായാൽ കാനഡയുടെ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാകുമെന്ന് ട്രംപ് ആവർത്തിച്ചിരുന്നു.