കെബെക്ക് സിറ്റി : ശക്തമായ കൊടുങ്കാറ്റും ഇടിമിന്നലിനെയും തുടർന്ന് പ്രവിശ്യയിലുടനീളം അയ്യായിരത്തോളം ഹൈഡ്രോ-കെബെക്ക് ഉപയോക്താക്കൾ ഇരുട്ടിലെന്ന് റിപ്പോർട്ട്. ലോറൻഷ്യൻസ് മേഖലയിലാണ് ഏറ്റവും കൂടുതൽ ആളുകൾ വൈദ്യുതിതടസ്സം നേരിടുന്നത്. മോണ്ടെറെഗി, ഔട്ടൗയിസ്, മൺട്രിയോൾ, ലാവൽ അടക്കം മറ്റു പ്രദേശങ്ങളിലും വൈദ്യുതി തടസ്സപ്പെട്ടിട്ടുണ്ട്.

ആയിരത്തിലധികം ജീവനക്കാർ വൈദ്യുതി പുനഃസ്ഥാപിക്കാൻ ജോലി ചെയ്യുന്നുണ്ടെന്ന് ഹൈഡ്രോ-കെബെക്ക് വക്താവ് സെൻഡ്രിക്സ് ബൗച്ചാർഡ് അറിയിച്ചു. പ്രവിശ്യയിലുടനീളം ഡസൻ കണക്കിന് വൈദ്യുതി പോസ്റ്റുകൾ മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. മണിക്കൂറിൽ 100 കിലോമീറ്ററിൽ കൂടുതൽ വേഗത്തിൽ വീശിയ കാറ്റ് വ്യാപകമായ നാശനഷ്ടമുണ്ടാക്കി, കൂടാതെ നിരവധി ഉപകരണങ്ങൾ മാറ്റിസ്ഥാപിക്കേണ്ടി വന്നതായും സർക്കാർ ഉടമസ്ഥതയിലുള്ള യൂട്ടിലിറ്റി കൂട്ടിച്ചേർത്തു.