Monday, August 18, 2025

ഇലക്ട്രിക് വാഹന റിബേറ്റ് പ്രോഗ്രാം അവസാനിപ്പിച്ച് ബ്രിട്ടിഷ് കൊളംബിയ

വൻകൂവർ : പ്രവിശ്യനിവാസികൾക്കുള്ള ഇലക്ട്രിക് വാഹന റിബേറ്റ് പ്രോഗ്രാം ഉടൻ അവസാനിപ്പിക്കുമെന്ന് ബ്രിട്ടിഷ് കൊളംബിയ സർക്കാർ. ഗോ ഇലക്ട്രിക് പാസഞ്ചര്‍ വെഹിക്കിള്‍ റിബേറ്റ് പ്രോഗ്രാം മെയ് 15-ന് താല്‍ക്കാലികമായി അവസാനിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇതുവരെയുള്ള റിബേറ്റ് പ്രോഗ്രാമിന്‍റെ പുരോഗതിയും ഫെഡറല്‍ സര്‍ക്കാരിന്‍റെ ഇലക്ട്രിക് വാഹന ഇളവുകള്‍ ജനുവരിയിൽ അവസാനിച്ചതും കണക്കിലെടുത്താണ് തീരുമാനം. അതേസമയം മെയ് 15 വരെ ഇലക്ട്രിക് -പ്ലഗ്-ഇൻ ഇലക്ട്രിക് ഹൈബ്രിഡ് വാഹന ഉടമകൾക്ക് 4,000 ഡോളർ വരെ ഇൻസെൻ്റിവ് ലഭിക്കും. കഴിഞ്ഞ വർഷം പ്രവിശ്യയിൽ വിറ്റഴിച്ച ലൈറ്റ് ഡ്യൂട്ടി വാഹനങ്ങളുടെ 22.4 ശതമാനവും ഇലക്ട്രിക് ആയിരുന്നു.

വ്യക്തിഗത വരുമാനത്തെയും വാങ്ങുന്ന വാഹന ഇനത്തെയും അനുസരിച്ചായിരുന്നു ഇലക്ട്രിക് വാഹന റിബേറ്റ് വിതരണം ചെയ്തിരുന്നത്. ഫെഡറൽ-പ്രവിശ്യാ പ്രോഗ്രാമുകൾ കൂട്ടിച്ചേർത്ത് പുതിയ ഇലക്ട്രിക് വാഹന വിലയിൽ 9,000 ഡോളർ കുറവ് ലഭിച്ചിരുന്നു. എന്നാൽ, റിബേറ്റ് പ്രോഗ്രാം അവസാനിക്കുന്നതോടെ എല്ലാ ഇലക്ട്രിക് വാഹനങ്ങളുടെയും വില വർധിക്കുമെന്ന് ബ്രിട്ടിഷ് കൊളംബിയ ഓട്ടോ ഡീലർമാർ പറയുന്നു.

ബ്രിട്ടിഷ് കൊളംബിയയിൽ അടുത്ത വർഷം വിൽക്കുന്ന ലൈറ്റ്-ഡ്യൂട്ടി കാറുകളുടെയും ട്രക്കുകളുടെയും കുറഞ്ഞത് 26 ശതമാനമെങ്കിലും ഇലക്ട്രിക് ആയിരിക്കണമെന്ന് പ്രവിശ്യയുടെ സീറോ-എമിഷൻസ് വെഹിക്കിൾ ആക്റ്റ് അനുശാസിക്കുന്നു. 2030 ആകുമ്പോഴേക്കും അത് 90 ശതമാനമായും 2035 ആകുമ്പോഴേക്കും 100 ശതമാനമായും ഉയരും. ആ ലക്ഷ്യങ്ങൾ കൈവരിക്കാത്ത നിർമ്മാതാക്കൾക്ക് ഫോസിൽ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന അധിക വാഹനത്തിന് 20,000 ഡോളർ വരെ പിഴ ചുമത്താം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!