Thursday, March 12, 2026

സ്കൂളുകളിൽ മൊബൈൽ ഫോൺ നിരോധനവുമായി കെബെക്ക്

മൺട്രിയോൾ : അടുത്ത അധ്യയന വർഷ ആരംഭത്തോടെ പ്രവിശ്യയിലെ പ്രൈമറി, സെക്കൻഡറി സ്കൂളുകളിൽ മൊബൈൽ ഫോണുകൾ നിരോധിക്കുമെന്ന് കെബെക്ക് സർക്കാർ. ഇതുസംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി ബെർണാഡ് ഡ്രെയിൻവിൽ വ്യാഴാഴ്ച വൈകുന്നേരം ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. 2024 ജനുവരി മുതൽ പ്രവിശ്യയിലെ ക്ലാസ് മുറികളിൽ മൊബൈൽ ഫോണുകൾക്ക് നിരോധനം പ്രാബല്യത്തിലുണ്ട്.

സർക്കാരിന്‍റെ പുതിയ നടപടി പ്രകാരം ക്ലാസുകളുടെ തുടക്കം മുതൽ അവസാനം വരെയും ഇടവേളകളിലും സ്കൂൾ ഗ്രൗണ്ടുകളിലും ഉൾപ്പെടെ മൊബൈൽ ഫോണുകൾക്ക് നിരോധനം ഉണ്ടായിരിക്കും. ഏപ്രിൽ 22-ന് സമർപ്പിച്ച പ്രവിശ്യാ സെലക്ട് കമ്മിറ്റിയുടെ നിരവധി ശുപാർശകളിൽ ആദ്യത്തേതാണ് ഈ നടപടി. വിഡിയോ ഗെയിമുകളും ഹെഡ്‌ഫോണുകൾ ഉൾപ്പെടെയുള്ള മറ്റ് മൊബൈൽ ഉപകരണങ്ങളും നിരോധനത്തിൻ്റെ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് സെലക്ട് കമ്മിറ്റി നിർദ്ദേശിച്ചിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!