വൻകൂവർ : 2025-ലെ ആദ്യ പാദത്തിൽ പ്രവിശ്യയിലെ ഭവന വിപണിയിൽ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനായില്ലെന്ന് ബ്രിട്ടിഷ് കൊളംബിയ റിയൽ എസ്റ്റേറ്റ് അസോസിയേഷൻ. ശക്തമായ വിൽപ്പന പ്രതീക്ഷിച്ചിരുന്നെങ്കിലും യുഎസ് താരിഫുകളെയും വ്യാപാരയുദ്ധത്തെയും കുറിച്ചുള്ള ആശങ്കകൾ കാരണം വീട് വാങ്ങാൻ ഒരുങ്ങുന്നവർ പിന്നോട്ട് പോയതായി അസോസിയേഷൻ പറയുന്നു.

വർഷത്തിലെ ആദ്യ പാദത്തിൽ ഏകദേശം 85,000 വീടുകളുടെ വിൽപ്പനയാണ് പ്രതീക്ഷിച്ചതെന്നും എന്നാൽ, 20 മുതൽ 25 ശതമാനം വരെ താഴെയാണ് വിൽപ്പന നടന്നതെന്നും അസോസിയേഷൻ റിപ്പോർട്ട് ചെയ്തു. കൂടാതെ വീടുകളുടെ ഇൻവെന്‍ററി ഏകദേശം ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയതായും അസോസിയേഷൻ അറിയിച്ചു.