ഓട്ടവ : ഹൗസ് സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ഗ്രീൻ പാർട്ടി ലീഡറും പാർലമെൻ്റിൽ പാർട്ടിയുടെ ഏക അംഗവുമായ എലിസബത്ത് മേ. കൂടാതെ മാർക്ക് കാർണിയുടെ ലിബറൽ മന്ത്രിസഭയിൽ ചേരാൻ തയ്യാറാണെന്നും എലിസബത്ത് മേ അറിയിച്ചു. എന്നാൽ, കാബിനറ്റിൽ ഒരു സ്ഥാനത്തിനായി ഗ്രീൻ ബാനർ ഉപേക്ഷിക്കാൻ തയ്യാറല്ലെന്നും അവർ വ്യക്തമാക്കി.

ഒരു പുതിയ പാർലമെൻ്റ് സമ്മേളനത്തിന്‍റെ ആദ്യപടിയാണ് എംപിമാരുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം ഹൗസ് ഓഫ് കോമൺസ് നടപടിക്രമമനുസരിച്ച്, ഹൗസ് ഓഫ് കോമൺസ് സ്പീക്കറെ തിരഞ്ഞെടുക്കുന്നത്. കനേഡിയൻ പാർലമെൻ്റിന്‍റെ പ്രതിനിധിയായി പ്രവർത്തിക്കുമ്പോൾ സ്പീക്കർക്ക് പ്രധാന ഭരണപരവും മാനേജീരിയൽ ചുമതലകളും, ആചാരപരവും നയതന്ത്രപരവുമായ ഉത്തരവാദിത്തങ്ങളും ഉണ്ട്. കൂടാതെ സ്പീക്കർമാർ പക്ഷപാതരഹിതമായി പ്രവർത്തിക്കേണ്ടതുണ്ട്. സ്പീക്കർ സ്ഥാനം വഹിക്കുന്ന എംപി അവർ പ്രതിനിധീകരിക്കുന്ന പാർട്ടി നടത്തുന്ന കോക്കസ് മീറ്റിങിൽ പങ്കെടുക്കാറില്ല. ഹൗസ് ഓഫ് കോമൺസിൽ നടക്കുന്ന ചർച്ചയിലും ഒരിക്കലും പങ്കെടുക്കില്ല.