ടൊറൻ്റോ : നോർത്ത് യോർക്കിൽ കുത്തേറ്റ് 20 വയസ്സുള്ള യുവാവിന് ഗുരുതരമായി പരുക്കേറ്റതായി ടൊറൻ്റോ പൊലീസ് സർവീസ് (ടിപിഎസ്). വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെ യങ് സ്ട്രീറ്റിലെ ഷെപ്പേർഡ് അവന്യൂ വെസ്റ്റിന് സമീപം ഹാർലാൻഡേൽ അവന്യൂവിലുള്ള വീടിന് അടുത്താണ് സംഭവം.

ഗുരുതരമായി പരുക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമായി തുടരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. പ്രതിയെന്ന് സംശയിക്കുന്ന ആൾ ഒരു സ്ത്രീയോടൊപ്പം ഒരു വാഹനത്തിൽ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടതായി പൊലീസ് പറയുന്നു. എന്നാൽ, വാഹനത്തെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും നൽകിയിട്ടില്ല. അന്വേഷണം ആരംഭിച്ചു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണം.