ദുർഹം : മലയാളീസ് ഇൻ ദുർഹം (MIND) സംഘടിപ്പിക്കുന്ന 40+ ബാഡ്മിന്‍റൺ ടൂർണമെൻ്റ് ജൂൺ രണ്ടിന് ആരംഭിക്കും. ജൂൺ രണ്ടു മുതൽ നാല് വരെ നോർത്ത് ഓഷവയിലാണ് 40+ ഡബിൾസ് ബാഡ്മിന്‍റൺ ടൂർണമെൻ്റ് നടക്കുക. ടൂർണമെൻ്റിൽ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കുന്ന ടീമുകൾക്ക് യഥാക്രമം 400 ഡോളർ, 250 ഡോളർ ക്യാഷ് അവാർഡ് സമ്മാനിക്കും.

രജിസ്ട്രേഷൻ ഫീസ് 50 ഡോളർ ആയിരിക്കും. മെയ് പത്തിന് മുമ്പ് ടൂർണമെൻ്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ രജിസ്റ്റർ ചെയ്യണമെന്ന് MIND ഭാരവാഹികൾ അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് : ക്രിസ്റ്റഫർ – (647) 278-4065, സിറിൽ (647) 298-9197, ആൽവിൻ – (416) 254-6935, അനീഷ് – (647) 782-8672.