ഹാലിഫാക്സ് : യൂട്ടിലിറ്റിയുടെ കനേഡിയൻ നെറ്റ്‌വർക്കിൽ സൈബർ ആക്രമണത്തിൽ ചില ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ മോഷ്ടിക്കപ്പെട്ടതായി നോവസ്കോഷ പവർ. സ്വകാര്യ ഉടമസ്ഥതയിലുള്ള പ്രവിശ്യാ ഇലക്ട്രിക് യൂട്ടിലിറ്റിയിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സൈബർ ആക്രമണം നേരിട്ടത്.

സൈബർ ആക്രമണം നേരിടാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സൈബർ സുരക്ഷാ വിദഗ്ധരുടെ സഹായത്തോടെ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കമ്പനി പറയുന്നു. കൂടാതെ പൊലീസിൽ വിവരം അറിയിച്ചിട്ടുണ്ടെന്നും നോവസ്കോഷ പവർ സ്ഥിരീകരിച്ചു. സ്വകാര്യ വിവരങ്ങൾ മോഷ്ടിക്കപ്പെട്ട ഉപയോക്താക്കളെ ബന്ധപ്പെട്ടിട്ടുണ്ട്. എന്നാൽ, എന്തൊക്കെ വിവരങ്ങളാണ് മോഷ്ടിക്കപ്പെട്ടതെന്ന് വ്യക്തമല്ല.