Tuesday, September 9, 2025

എഡ്യൂക്കേഷൻ കാറ്റഗറി എക്സ്പ്രസ് എൻട്രി ഡ്രോ: 1,000 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

ഓട്ടവ : കാനഡയിലെ ദേശീയ തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യത്തെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ സ്ഥിര താമസത്തിനായി അപേക്ഷിക്കാൻ 1,000 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). ഇമിഗ്രേഷൻ വകുപ്പ് ഈ വർഷം അവതരിപ്പിച്ച പുതിയ എഡ്യൂക്കേഷൻ കാറ്റഗറിയിലുള്ള ആദ്യത്തെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പായിരുന്നു മെയ് 1-ന് നടന്നത്. കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ 479 അല്ലെങ്കിൽ അതിൽ കൂടുതലുള്ള ഉദ്യോഗാർത്ഥികളെയാണ് ഈ നറുക്കെടുപ്പിൽ പരിഗണിച്ചത്.

ഈ വർഷം ഫെബ്രുവരിയിലാണ് എഡ്യൂക്കേഷൻ കാറ്റഗറി ആദ്യമായി പ്രഖ്യാപിച്ചത്. ഇമിഗ്രേഷൻ വകുപ്പിന്‍റെ സാമ്പത്തിക മുൻഗണനകളിൽ ചേർത്ത ഏറ്റവും പുതിയ വിഭാഗമാണിത്. ഈ വർഷം ഇതുവരെ, എക്സ്പ്രസ് എൻട്രി സിസ്റ്റം വഴി 32,929 ഉദ്യോഗാർത്ഥികൾക്ക് ഐആർസിസി ഐടിഎകൾ നൽകിയിട്ടുണ്ട്. പ്രധാനമന്ത്രി കാർണിയുടെ ഇമിഗ്രേഷൻ നയങ്ങളിലും പുതിയ ലിബറൽ ഗവൺമെന്റിന് കീഴിൽ കനേഡിയൻ ഇമിഗ്രേഷൻ എങ്ങനെയായിരിക്കുമെന്നതിലും എല്ലാവരും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!