Monday, August 18, 2025

മെയ് മാസത്തിലെ CRA ആനുകൂല്യങ്ങൾ

ഓട്ടവ : ഉയരുന്ന ജീവിതച്ചെലവ് കാരണം പ്രതിസന്ധിയിലായ ജനങ്ങളെ സഹായിക്കുന്നതിന് നിരവധി ആനുകൂല്യങ്ങളാണ് കനേഡിയൻ സർക്കാർ തങ്ങളുടെ പൗരന്മാർക്കായി ഒരുക്കിയിരിക്കുന്നത്. ജീവിത-കുടുംബച്ചെലവുകൾ വഹിക്കാൻ സഹായിക്കുന്നതിനായി ഒൻ്റാരിയോ നിവാസികൾ അടക്കം കാനഡയിലെ പുതുമുഖങ്ങൾ, താൽക്കാലിക താമസക്കാർ എന്നിവർക്കായി അഞ്ച് പ്രധാന CRA ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ ഒരുങ്ങുകയാണ് കാനഡ റവന്യൂ ഏജൻസി (CRA). ഒൻ്റാരിയോ ട്രിലിയം ബെനിഫിറ്റ് (OTB) മുതൽ വൈകി നികുതി ഫയൽ ചെയ്യുന്നവർക്കുള്ള കാനഡ കാർബൺ റിബേറ്റ് (CCR) വരെ, ഈ CRA ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു. ഒൻ്റാരിയോ ട്രിലിയം ബെനിഫിറ്റ് (OTB), കാനഡ ചൈൽഡ് ബെനിഫിറ്റ് (CCB), കാനഡ പെൻഷൻ പ്ലാൻ (CPP), ഓൾഡ് ഏജ് സെക്യൂരിറ്റി (OAS), കാനഡ കാർബൺ റിബേറ്റ് (CCR) എന്നിവയാണ് മെയ് മാസത്തിൽ വിതരണം ചെയ്യുന്നത്.

ഓരോ ആനുകൂല്യവും, CRA ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്ന തീയതികൾ, തുകകൾ, യോഗ്യത എന്നിവ വിശദമായി പരിശോധിക്കാം :

ഒൻ്റാരിയോ ട്രിലിയം ബെനിഫിറ്റ് (OTB)

താഴ്ന്ന, ഇടത്തരം വരുമാനമുള്ള ഒൻ്റാരിയോ നിവാസികൾക്കുള്ള നികുതി രഹിത പ്രതിമാസ പേയ്‌മെൻ്റാണ് ഒൻ്റാരിയോ ട്രിലിയം ബെനിഫിറ്റ് (OTB). വിൽപ്പന നികുതി, ഊർജ്ജ ചെലവുകൾ, പ്രോപ്പർട്ടി നികുതി എന്നിവയുടെ ഭാരം ലഘൂകരിക്കുന്നതിന് ഒൻ്റാരിയോ സെയിൽസ് ടാക്സ് ക്രെഡിറ്റ് (OSTC), ഒൻ്റാരിയോ എനർജി ആൻഡ് പ്രോപ്പർട്ടി ടാക്സ് ക്രെഡിറ്റ് (OEPTC), നോർത്തേൺ ഒൻ്റാരിയോ എനർജി ക്രെഡിറ്റ് (NOEC) എന്നീ മൂന്ന് വ്യത്യസ്ത പ്രൊവിൻഷ്യൽ ക്രെഡിറ്റുകൾ സംയോജിപ്പിക്കുന്ന നികുതി രഹിത പ്രതിമാസ പേയ്‌മെൻ്റാണ് ഒൻ്റാരിയോ ട്രില്ലിയം ബെനിഫിറ്റ്. മെയ് 9-ന് അടുത്ത ഒൻ്റാരിയോ ട്രില്ലിയം ബെനിഫിറ്റ് ഓരോ പ്രവിശ്യ നിവാസികൾക്കും ലഭിക്കും.

കാനഡ ചൈൽഡ് ബെനിഫിറ്റ് (CCB)

പണപ്പെരുപ്പം ഞെരുക്കുന്ന കനേഡിയൻ പൗരന്മാർക്ക് ആശ്വാസമേകുന്ന കാനഡ ചൈൽഡ് ബെനിഫിറ്റ് മെയ് 20-ന് വിതരണം ചെയ്യും. 18 വയസ്സിന് താഴെയുള്ള കുട്ടികളെ വളർത്തുന്നതിനുള്ള, അർഹരായ കുടുംബങ്ങൾക്ക് നൽകുന്ന നികുതി രഹിത പ്രതിമാസ പേയ്‌മെൻ്റാണ് കാനഡ ചൈൽഡ് ബെനിഫിറ്റ്. അപേക്ഷകരുടെ വരുമാനവും കുട്ടികളുടെ പ്രായവും അനുസരിച്ചായിരിക്കും തുക അനുവദിക്കുക. ഭക്ഷണം, വസ്ത്രം, പാഠ്യേതര പ്രവർത്തനങ്ങൾ തുടങ്ങിയ അവശ്യവസ്തുക്കൾക്ക് CCB ധനസഹായം നൽകുന്നു.

ആറ് വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള പരമാവധി വാർഷിക ആനുകൂല്യം ഇപ്പോൾ ഒരു കുട്ടിക്ക് 7,787 ഡോളർ ആണ്. അതേസമയം ആറ് മുതൽ 17 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് പരമാവധി ആനുകൂല്യം ഒരു കുട്ടിക്ക് 6,570 ഡോളർ ആയിരിക്കും ലഭിക്കുക.

കാനഡ പെൻഷൻ പ്ലാൻ (CPP)

വിരമിക്കുമ്പോൾ വരുമാനവും വൈകല്യമോ മരണമോ ഉണ്ടായാൽ ആനുകൂല്യങ്ങളും നൽകുന്നതിന് രൂപകൽപ്പന ചെയ്ത ഒരു രാജ്യവ്യാപക സോഷ്യൽ ഇൻഷുറൻസ് പ്രോഗ്രാമാണ് കാനഡ പെൻഷൻ പ്ലാൻ. മെയ് മാസത്തെ കാനഡ പെൻഷൻ പ്ലാൻ 28-ന് നേരിട്ടുള്ള നിക്ഷേപം അല്ലെങ്കിൽ ചെക്ക് വഴി എത്തിച്ചേരും. 65 വയസ്സിന് മുകളിലുള്ള താമസക്കാർക്ക് പരമാവധി 1,433 ഡോളർ പ്രതിമാസ പേയ്മെൻ്റിന് അർഹതയുണ്ട്. ജൂൺ 26, ജൂലൈ 29, ഓഗസ്റ്റ് 27, സെപ്റ്റംബർ 25, ഒക്ടോബർ 29, നവംബർ 26, ഡിസംബർ 22 എന്നിവയാണ് ഈ വർഷത്തിലെ ശേഷിക്കുന്ന CPP പേയ്മെൻ്റ് തീയതികൾ.

ഓൾഡ് ഏജ് സെക്യൂരിറ്റി (OAS)

65 വയസും അതിൽ കൂടുതലുമുള്ള കനേഡിയൻ പൗരന്മാർക്ക് ലഭിക്കുന്ന പ്രതിമാസ പെൻഷനാണ് ഓൾഡ് ഏജ് സെക്യൂരിറ്റി (OAS). എന്നാൽ, അവർ ചെയ്ത ജോലി പരിഗണിക്കാതെ പേയ്‌മെന്റുകൾ ലഭിക്കും. വരുമാനം കുറഞ്ഞ മുതിർന്ന പൗരന്മാർക്കുള്ള ഗ്യാരണ്ടീഡ് ഇൻകം സപ്ലിമെൻ്റ് (GIS), 60–64 വയസ് പ്രായമുള്ള ഇണകൾക്കോ ​​വിധവകൾക്കോ ​​ഉള്ള അലവൻസ് എന്നിവയും ഇതിൽ ഉൾപ്പെടുന്നു. 65–74 വരെ പ്രായമുള്ളവർക്ക് 727.67 ഡോളറും 75 വയസ്സിന് മുകളിലുള്ളവർക്ക് 800.44 ഡോളറും ലഭിക്കും. മെയ് 28-ന് യോഗ്യരായ ഓരോ കനേഡിയൻ പൗരന്മാർക്കും ഓൾഡ് ഏജ് സെക്യൂരിറ്റി പേയ്മെൻ്റ് അക്കൗണ്ടുകളിൽ എത്തും.

കാനഡ കാർബൺ റിബേറ്റ് (CCR)

മുമ്പ് ക്ലൈമറ്റ് ആക്ഷൻ ഇൻസെന്റീവ് പേയ്മെൻ്റ് എന്നറിയപ്പെട്ടിരുന്ന കാനഡ കാർബൺ റിബേറ്റ് (CCR), ഒൻ്റാരിയോ ഉൾപ്പെടെയുള്ള ഫെഡറൽ മലിനീകരണ വിലനിർണ്ണയ സംവിധാനത്തിന് കീഴിലുള്ള പ്രവിശ്യകളിലെ താമസക്കാർക്ക് കാർബൺ നികുതി വരുമാനം തിരികെ നൽകുന്ന നികുതി രഹിത ത്രൈമാസ പേയ്‌മെൻ്റാണ്. ഏപ്രിൽ 1-ന് ഫെഡറൽ സർക്കാർ ഉപഭോക്തൃ കാർബൺ നികുതി ഒഴിവാക്കിയതിനെത്തുടർന്ന്, ഏപ്രിൽ 22-ന് പ്രോഗ്രാം അവസാനിച്ചു. എന്നാൽ, 2024-ലെ ആദായനികുതിയും ആനുകൂല്യ റിട്ടേണും ഏപ്രിൽ 2-നകം ഇലക്ട്രോണിക് ആയി ഫയൽ ചെയ്യാത്തവർക്ക് മെയ് മാസത്തിൽ അന്തിമ CCR പേയ്മെൻ്റ് ലഭിക്കും. നികുതി റിട്ടേൺ ഫയൽ ചെയ്ത് പ്രോസസ്സ് ചെയ്തതിന് ശേഷം 6–8 ആഴ്ചകൾക്ക് ശേഷമായിരിക്കും പേയ്മെൻ്റ് ലഭിക്കുക.

ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ, പ്രിൻസ് എഡ്വേർഡ് ഐലൻഡ്, നോവസ്കോഷ, ന്യൂബ്രൺസ്വിക്, ഒൻ്റാരിയോ, മാനിറ്റോബ, സസ്കാച്വാൻ, ആൽബർട്ട, നൂനവൂട്ട്, യൂക്കോൺ എന്നിവിടങ്ങളിലെ താമസക്കാർക്ക് ഫെഡറൽ ഇന്ധന ചാർജിൽ നിന്ന് നേരിട്ടുള്ള വരുമാനം തിരികെ നൽകുക എന്നതാണ് കാനഡ കാർബൺ റിബേറ്റിലൂടെ ലക്ഷ്യമിട്ടിരുന്നത്. ഇന്ധന ചാർജ് സാധാരണയായി 21 ഫോസിൽ ഇന്ധനങ്ങൾക്കും ജ്വലന മാലിന്യങ്ങൾക്കും ബാധകമാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!