ടൊറൻ്റോ : കഴിഞ്ഞയാഴ്ച പിക്കറിങ്ങിൽ, വാഹനത്തിൽ ഡ്രൈവറെ മരിച്ചനിലയിൽ കണ്ടെത്തിയത് കൊലപാതകമാണെന്ന് ദുർഹം റീജനൽ പൊലീസ്. ഏപ്രിൽ 30-ന് ഫെയർപോർട്ട്-തേർഡ് കൺസെഷൻ റോഡിൽ ചെറിവുഡ് ട്രാൻസ്‌ഫോർമർ സ്റ്റേഷന് സമീപം എസ്‌യുവിലാണ് ഇയാളെ മരിച്ചനിലയിൽ കണ്ടെത്തിയത്. മാർക്കം സ്വദേശി 47 വയസ്സുള്ള ജോഷ്വ ഇബിറ്റ്‌സൺ ആണ് മരിച്ചതെന്ന് ദുർഹം പൊലീസ് തിരിച്ചറിഞ്ഞു. ദുർഹം മേഖലയിലെ ഈ വർഷത്തെ ആദ്യകൊലപാതകമാണിത്.

തുടർന്ന് നടന്ന അന്വേഷണത്തിലും പോസ്റ്റ്‌മോർട്ടം പരിശോധനയിലും ജോഷ്വ ഇബിറ്റ്‌സണിന്‍റെ മരണം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി. ഇതോടെ അന്വേഷണം പുനഃരാരംഭിച്ചു. ഏപ്രിൽ 29 വൈകുന്നേരവും ഏപ്രിൽ 30 രാവിലെയും പ്രദേശത്ത് ഉണ്ടായിരുന്നവരോ സംശയാസ്പദമായ പ്രവർത്തനങ്ങൾ കണ്ടവരോ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണം.