ഓട്ടവ : മരക്കഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് കാനഡയിൽ രണ്ടു ബ്രാൻഡ് മാംസ ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ചതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി. ലിൽ ജുവാൻസ് മെക്സിക്കൻ സ്റ്റൈൽ പോർക്ക് കാർണിറ്റാസ്, ലൂസിയ ബ്രാൻഡ് മെക്സിക്കൻ സ്റ്റൈൽ പോർക്ക് കാർണിറ്റാസ് എന്നിവയാണ് ബാധിച്ച ഉൽപ്പന്നങ്ങൾ. ഇവ ബ്രിട്ടിഷ് കൊളംബിയ, ആൽബർട്ട, ഒൻ്റാരിയോ എന്നീ പ്രവിശ്യകളിൽ അവ വിതരണം ചെയ്തതായി ഏജൻസി അറിയിച്ചു. ഈ ഉൽപ്പന്നങ്ങൾ ഉപയോഗിക്കരുതെന്നും അവ വിൽക്കരുത്, വിതരണം ചെയ്യരുത്, ഫെഡറൽ ഏജൻസി നിർദ്ദേശിച്ചു.
തിരിച്ചുവിളിക്കലിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഉൽപ്പന്നങ്ങൾ ഇവയാണ്:
ലിൽ ജുവാൻസ് മെക്സിക്കൻ സ്റ്റൈൽ പോർക്ക് കാർണിറ്റാസ്
- വലുപ്പം: 400 ഗ്രാം
- UPC നമ്പർ: 7 73220 10406 2
- കോഡുകൾ: BB 250624, BB 250625
ലൂസിയ ബ്രാൻഡ് മെക്സിക്കൻ സ്റ്റൈൽ പോർക്ക് കാർണിറ്റാസ്
- വലുപ്പം: 1 കിലോ
- UPC നമ്പർ: 7 73220 10408 6
- കോഡുകൾ: BB 250424, BB 250425, BB 250702, BB 250706