വൻകൂവർ : ബ്രിട്ടിഷ് കൊളംബിയയിലെ ഹിക്സണിനടുത്ത്, പ്രിൻസ് ജോർജിന് 53 കിലോമീറ്റർ അകലെയുണ്ടായ കാട്ടുതീയെ തുടർന്ന് ജനങ്ങളെ ഒഴിപ്പിച്ചു. കൂടാതെ അഞ്ച് സ്ഥലത്ത് ഒഴിപ്പിക്കൽ മുന്നറിയിപ്പിലാണ്. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് നേവർ ക്രീക്കിന് സമീപമുള്ള ഹിക്സൺ കാട്ടുതീയെക്കുറിച്ച് ഫ്രേസർ ഫോർട്ട്-ജോർജ്ജ് റീജനൽ ഡിസ്ട്രിക്റ്റ് മുന്നറിയിപ്പ് നൽകിയത്.

കാട്ടുതീ നിയന്ത്രണാതീതമാണെന്നും ഇതുവരെ 70 ഹെക്ടർ കത്തിനശിച്ചതായും ബിസി വൈൽഡ് ഫയർ സർവീസസ് അറിയിച്ചു. അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കുന്നതിനും കാട്ടുതീ നിയന്ത്രിക്കുന്നതിനുമായി ജീവനക്കാർ സ്ഥലത്തുണ്ടെന്ന് ഏജൻസി പറയുന്നു. കാട്ടുതീ നിലവിൽ ഹൈവേ 97 ന് ഭീഷണിയുയർത്തുന്നില്ല. പക്ഷേ ശക്തമായ കാറ്റ് സാഹചര്യങ്ങൾ മാറാൻ കാരണമായേക്കാമെന്നും ബിസി വൈൽഡ് ഫയർ സർവീസസ് മുന്നറിയിപ്പ് നൽകി.